navas

സംഭവം പാക് ടീമിന്റെ പരിശീലനത്തിനിടെ

മെൽബൺ: സൂപ്പർ 12ൽ ഇന്ത്യയ്ക്ക് എതിരായ ആദ്യ മത്സരത്തിന് മുന്നോടിയായുള്ള പാകിസ്ഥാൻ ടീമിന്റെ പരിശീലനത്തിനിടെ സഹതാരം മുഹമ്മദ് നവാസിന്റെ ഷോട്ട് തലയിൽക്കൊണ്ട് ബാറ്രർ ഷാൻ മൂദിന് പരിക്ക്. ആശുപത്രിൽ ചികിത്സ തേടിയ മസൂദിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പാക് ടീം മാനേജ്മെന്റ് നൽകുന്ന വിവരം. ഇന്ന് താരത്തെ ഒന്നുകൂടി സ്കാനിംഗിന് വിധേയനാക്കും. ഇന്നലെ മെൽബൺ ക്രിക്കറ്ര് ഗ്രൗണ്ടിൽ നെറ്ര്‌സിൽ പരിശീലനം നടത്തുന്നതിനിടെ അടുത്തതായി ബാറ്റ് ചെയ്യാൻ തയ്യാറായി നിന്ന മസൂദിന്റെ തലയിൽ നവാസടിച്ച പന്ത് വന്നുകൊള്ളുകയായിരുന്നു. മസൂദ് ഹെൽമറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. പന്ത് കൊണ്ട് നിലത്തുവീണ മസൂദ് വേദനകൊണ്ട് പുളയുകയായിരുന്നു. തുടർന്ന് താരത്തെ ആശുപത്രിയിലേക്ക് മാറ്റി സ്കാനിംഗിന് വിധേയനാക്കുകയായിരുന്നു.