behrin-suicide

ബഹ്റൈൻ: ബഹ്റൈനിൽ പ്രവാസി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തമിഴ്നാട് വില്ലുപുരം സ്വദേശി അർജുൻ കുമാർ (22) -ാണ് ജീവനൊടുക്കിയത്. കാമുകി മറ്റൊരാളെ വിവാഹം ചെയ്ത വിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത്. ബെഹ്റൈനിലെ റസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്തിരുന്ന അർജുനെ താമസസ്ഥലത്ത് സമീപത്തുള്ല മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നാട്ടിലുള്ള യുവതിയുമായി അർജുന് പ്രണയ ബന്ധമുണ്ടായിരുന്നു. ഇവർ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതായാണ് വിവരം. അതിനിടയിൽ യുവതി സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒരാളുമായി അടുപ്പത്തിലാകുകയും തുടർന്ന് ഇവർ വിവാഹിതരാവുകയും ചെയ്തു. ഇതിനെ തുടർന്ന് യുവാവ് കടുത്ത മനോവിഷമത്തിലൂടെ കടന്നു പോയതായാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ആത്മഹത്യ സൂചന നൽകുന്ന പോസ്റ്റുകളും മരണപ്പെടുന്നതിന് തലേദിവസം അർജുൻ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. തുടർന്ന് അർജുനെ തൂങ്ങി മരിച്ച നിലയിൽ സുഹൃത്ത് കണ്ടെത്തുകയായിരുന്നു. എട്ട് മാസം മുൻപാണ് അർജുൻ കുമാർ ബഹ്റൈനിലെത്തിയത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്.