black-magic

കൊല്ലം: ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും ഒത്താശയോടെ നഗ്നയാക്കി പൂജ നടത്താൻ ശ്രമിച്ചെന്ന ആറ്റിങ്ങൽ സ്വദേശിനിയുടെ പരാതിയിൽ നിർണായക വിവരങ്ങൾ പുറത്ത്. കടുത്ത ശത്രു ദോഷങ്ങൾ ഉണ്ടെന്നും മന്ത്രവാദത്തിലൂടെ ബാധ ഒഴിപ്പിക്കണമെന്നും ഭർത്താവും മാതാവും നിരന്തരം ആവശ്യപ്പെട്ടതായി യുവതി ആരോപിക്കുന്നു.


2016 ഡിസംബർ ഒൻപതിനായിരുന്നു യുവതിയുടെയും ചടയമംഗലം നെട്ടേത്തറ ശ്രുതി ഭവനിൽ ഷാലു സത്യബാബുവിന്റെയും വിവാഹം. ഭർതൃവീട്ടിൽ ഇടയ്‌ക്കിടെ അപരിചിതർ വന്നുപോയിരുന്നത് യുവതി ചോദ്യംചെയ്തിരുന്നു. ഭർത്താവും കുടുംബവും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും പരാതിക്കാരി പറയുന്നു.

പ്രേതബാധ ഒഴിപ്പിക്കാനായി ബീമാപള്ളി, ഏർവാടി, കൊടുങ്ങല്ലൂർ, തേനി തുടങ്ങിയ സ്ഥലങ്ങളിൽ പൂജയ്ക്കായി കൊണ്ടുപോയെന്നും, ലോഡ്ജ് മുറികളിലെ പൂജകളിൽ മന്ത്രവാദി നിലമേൽ ചേറാട്ടുകുഴി സ്വദേശി അബ്ദുൽ ജബ്ബാറും (55), സഹായി സിദ്ദിക്കും ഭർതൃ സഹോദരിയും ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നു. കേസിൽ യുവതിയുടെ ഭർതൃമാതാവ് ലൈഷ (60) ഇന്നലെ പിടിയിലായിരുന്നു. ഭർത്താവും മന്ത്രാവാദി അടക്കം നാല് പ്രതികൾ ഒളിവിലാണ്.