
ആലപ്പുഴ: ആലപ്പുഴയിൽ വയോധികയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ചാരുംമൂട് കോയിക്കപ്പറമ്പിൽ അന്നമ്മ വർഗീസ് (80) ആണ് കൊല്ലപ്പെട്ടത്. മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്നമ്മയുടെ സഹോദരി പുത്രനായ റിഞ്ചു സാമിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമാസക്തനായ റിഞ്ചു അന്നമ്മയെ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. സ്വന്തം മാതാപിതാക്കളായ സാമിനെയും റോസമ്മയെയും വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. റിഞ്ചുവിന്റെ കുടുംബത്തിനൊപ്പമാണ് കുറച്ചുനാളുകളായി അന്നമ്മ താമസിച്ചിരുന്നത്.