
ഇടുക്കി: താൻ സി പി എം വിടുന്നെന്ന പ്രചാരണം തെറ്റാണെന്ന് മുൻ എം എൽ എ എസ് രാജേന്ദ്രൻ. പാർട്ടി പുറത്താക്കിയാലും സി പി എം വിടില്ല. പല പാർട്ടികളിലേക്കും തന്നെ ക്ഷണിച്ചിരുന്നെന്നും നിലവിൽ അതൊന്നും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
'എന്നെ പുറത്താക്കാൻ നേതൃത്വം കൊടുത്തത് എം എം മണിയാണ്. എനിക്കെതിരെയുണ്ടായ തെമ്മാടി പ്രയോഗം അതിരുകടന്നു. വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമായിരുന്നു. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് മണിയുടെ ശ്രമം. ചിലരെ കള്ളക്കേസിൽ കുടുക്കി ജയിലിലിടുന്ന സാഹചര്യം വരെ ഉണ്ടായി.'- എസ് രാജേന്ദ്രൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
പാർട്ടിയോട് നന്ദികേട് കാണിച്ച രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നും, രാജേന്ദ്രൻ ഉണ്ട ചോറിനോട് നന്ദി കാണിച്ചില്ലെന്നും മണി നേരത്തെ വിമർശിച്ചിരുന്നു. മൂന്നാറിൽ പാർട്ടി പൊതുയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.