thomas-issac-munnar

സിപിഎം മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക് എന്നിവർക്കെതിരെയും, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്‌ണനെതിരെയും കടുത്ത ലൈംഗിക ആരോപണങ്ങളാണ് കഴിഞ്ഞദിവസം സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നും, പി ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റയ്‌‌ക്ക് വരാൻ ആവശ്യപ്പെട്ടെന്നും, തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും സ്വപ്‌ന വെളിപ്പെടുത്തി.

ഇക്കാര്യത്തിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതികരണങ്ങൾ ഉയരുന്നുമുണ്ട്. ടൂറിസം മേഖലയെ ശാക്തീകരിക്കാനും അതുവഴി ഖജനാവിനെ പുഷ്‌ടിപ്പെടുത്താനുമാണ് തോമസ് ഐസക് ശ്രമിച്ചതെന്നാണ് അഡ്വ. ജയശങ്കറിന്റെ പരിഹാസം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

'നിങ്ങളെന്നെ കടകംപള്ളിയാക്കി...

മൂന്നാർ മനോഹരമായ സ്ഥലമാണ്. അതിലാർക്കാണ് സംശയം? ആർക്കുണ്ട് തർക്കം??

യുഎഇ കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥയോട് മൂന്നാറിൻ്റെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞത് ടൂറിസം മേഖലയെ ശാക്തീകരിക്കാനും അതുവഴി ഖജനാവിനെ പുഷ്ടിപ്പെടുത്താനുമാണ്. അതിൽ യാതൊരു ദുരുദ്ദേശവും സ്വപ്നത്തിൽ പോലും ഉദ്ദേശിച്ചില്ല'.

നിങ്ങളെന്നെ കടകംപള്ളിയാക്കി... മൂന്നാർ മനോഹരമായ സ്ഥലമാണ്. അതിലാർക്കാണ് സംശയം? ആർക്കുണ്ട് തർക്കം?? യുഎഇ കോൺസുലേറ്റിലെ...

Posted by Advocate A Jayasankar on Friday, 21 October 2022