
ശരീരത്തിലെ ഓരോ അവയവത്തെയും നിർജീവമാക്കുന്ന രോഗാവസ്ഥയാണ് ഡയബറ്റിസ് അഥവാ പ്രമേഹം. ഷുഗർ എന്ന് നമ്മൾ മലയാളികൾ വിളിക്കുന്ന ഈ രോഗം വന്നുകഴിഞ്ഞാൽ നിയന്ത്രിച്ചു നിറുത്തുക എന്നല്ലാതെ മറ്റുമാർഗമില്ല. ഡയബറ്റിസ് നിയന്ത്രിക്കുന്നതിന് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നത് ഇൻസുലിൻ ഇഞ്ചക്ഷനുകളെയാണ്. എന്നാൽ നമ്മുടെ സാമ്പത്തിക ഭദ്രതയ്‌ക്കും ശരിയായ ആരോഗ്യത്തിനും ഇൻസുലിൻ സ്വീകരിക്കുന്നത് അത്ര നല്ലതല്ല.
ഇൻസുലിൻ ഇല്ലാതെ ഡയബറ്റിസ് എങ്ങനെ നിയന്ത്രണ വിധേയമാക്കാം എന്ന് നോക്കാം-
1. ടൈപ്പ് -2 ഡയബറ്റിസ് ബാധിതരാണ് നിങ്ങളെങ്കിൽ ജീവിത ശൈലി മാറ്റിയെടുക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഭക്ഷണശീലത്തിൽ ഒരു ഡയറ്റീഷ്യന്റെ നിർദേശാനുസരണം ക്രമീകരണം വരുത്തുക.
2. രക്തത്തിൽ ഷുഗറിന്റെ അളവ് അധികരിക്കാത്ത തരത്തിലുള്ള ഭക്ഷണമാകണം കഴിക്കേണ്ടത്. പഴങ്ങൾ, പച്ചക്കറികൾ എന്നിവ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
3. മുടങ്ങാതെയുള്ള വ്യായാമവും ഡയബറ്റിസിനെ നിയന്ത്രിക്കാൻ ഉത്തമമാണ്. ദിവസേന 30-40 മിനുട്ട് വരെ വ്യായാമം ശീലമാക്കുക. ഭക്ഷണം വേഗത്തിൽ ദഹിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും വ്യായാമം സഹായിക്കും.
4. പുകവലി ഉപേക്ഷിക്കുക എന്നതാണ് മറ്റൊരു പരമപ്രധാനമായ കാര്യം. പ്രമേഹബാധിതരുടെ ഏറ്റവും വലിയ ശത്രു പുകവലി തന്നെയാണ്.
5. നല്ല ഉറക്കം സ്വായത്തമാക്കാൻ ശീലിക്കുക. ഒരാളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതിൽ അയാളുടെ ഉറക്കത്തിന് വലിയ പങ്കുണ്ട്. ദിവസത്തിൽ 8-9 മണിക്കൂർ ഉറക്കം പ്രമേഹബാധിതർ ഉറപ്പുവരുത്തിയേ മതിയാകൂ.