guruvayur

കോഴിക്കോട്: ഗുരുവായൂർ ഏകാദശി ഡിസംബർ നാല് (1198 വൃശ്ചികം 18) ഞായറാഴ്ച തന്നെയാണെന്ന് പണിക്കർ സർവീസ് സൊസൈറ്റി. ഡിസംബർ മൂന്നിന് ഉദയത്തിന് മുമ്പ് രണ്ട് നാഴിക 11 വിനാഴിക ദശമിയുള്ളതിനാൽ മൂന്നിന് വരുന്ന ഏകാദശിക്ക് അരുണോദയ സ്പർശം സംഭവിക്കുന്നു. ഇതിനെ ഭൂരിപക്ഷ ഏകാദശി എന്നാണ് പറയുന്നത്.

ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്നിന് ദേവസ്വം തീരുമാനിച്ചതായി അറിയുന്നു. ഡിസംബർ നാലിനുതന്നെ ഏകാദശി ആചരിക്കണമെന്നും അല്ലാത്തപക്ഷം ശാസ്ത്രവിരുദ്ധവും ആചാരവിരുദ്ധമായും മാറുമെന്ന് പി.എസ്.എസ് സംസ്ഥാന സമിതിയോഗത്തിൽ ചെയർമാർ ബേപ്പൂർ ടി.കെ. മുരളീധരപണിക്കർ പറഞ്ഞു.