solar-eclipse

ഒക്‌ടോബർ 25 ചൊവ്വാഴ്‌ചയാണ് സൂര്യഗ്രഹണം നടക്കുക. ചോതി നക്ഷത്രമായ അന്ന് വൈകിട്ട് 5 മണി മുതൽ 6.23 വരെയുള്ള സമയമാണ് ഗ്രഹണം. ഈ സമയത്ത് വീടിനുള്ളിൽ തന്നെ കഴിയുന്നതാണ് ഉത്തമം. ആഹാരം കഴിക്കുന്നതോ, വെള്ളം കുടിക്കുന്നതോ ഈ സമയത്ത് ശുഭകരമല്ല. പഞ്ചാക്ഷരി മന്ത്രമായ 'നമശിവായ' ജപിക്കുന്നത് ഉത്തമമാണ്. ഗർഭിണികൾ ഈ സമയത്ത് പുറത്തിറങ്ങാൻ പാടില്ല.

സൂര്യഗ്രഹണം ദോഷമായി ഭവിച്ചേക്കാവുന്ന നക്ഷത്രങ്ങൾ-

തുലാക്കൂറിൽ നടക്കുന്നതിനാൽ മേടരാശിക്കാരായ അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർക്ക് ദോഷപ്രദമാണ്. ഭാര്യാഭർതൃബന്ധത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമാകാം.

മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാർക്ക് മനക്ളേശം

പൂയം, ആയില്യം എന്നിവർക്ക് മാതാവിന് ചില ദോഷങ്ങൾ ഭവിച്ചേക്കാം.

അത്തം, ചിത്തിര, ചോതി എന്നീ നക്ഷത്രങ്ങൾക്ക് ധനക്ളേശം, രോഗദുരിതങ്ങൾ എന്നിവുണ്ടാകും.

വിശാഖം, അനിഴം, തൃക്കേട്ട എന്നിവർക്ക് ദോഷകരമാണ്.

ചതയം, പൂരുരുട്ടാതി എന്നിവർക്ക് മനക്ളേശവും അപവാദങ്ങൾ കേൾക്കുന്നതിനും ഇടയാകും

ഉത്രട്ടാതിക്ക് ദോഷപ്രദം.

ചോതി നക്ഷത്രക്കാർ വളരെ ശ്രദ്ധിക്കേണ്ട സമയമാണിത്. ശിവധാര ഉത്തമം.

ഗുണപ്രദമാകുന്ന നക്ഷത്രങ്ങൾ-

രോഹിണി, മകയിരം എന്നീ നക്ഷത്രജാതർക്ക് ഏറ്റവും നല്ല സമയമാണിത്. വളരെ നല്ല അനുഭവങ്ങൾ ജീവിതത്തിൽ വന്നു ഭവിക്കും.

മകം, പൂരം, ഉത്രം എന്നീ നക്ഷത്രക്കാർക്ക് ഗുണപ്രദം. ഐശ്വര്യവും ധനനേട്ടവും ഉണ്ടാകും.

മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം എന്നിവർക്ക് വളരെ നേട്ടമാണ്. ധനനേട്ടവും ഐശ്വര്യവും ഇവർക്കുണ്ടാകും.