ചൂട് കൂടുന്നതിനൊപ്പം വീടിനകത്ത് പാമ്പുകൾ കയറുന്ന സംഭവങ്ങൾ കൂടുകയാണ്. ഇതിനുള്ള കാരണം വാവ സുരേഷ് ഈ എപ്പിസോഡിൽ പറയുന്നുണ്ട്. വീട്ടിലെ വർക്കേരിയയിൽ വീട്ടമ്മ സാധനങ്ങൾ എടുക്കുന്നതിനിടയിൽ നല്ല ചീറ്റൽ ശബ്ദം. ഉഗ്രൻ ഒരു മൂർഖൻ...

vava-suresh

വീട്ടമ്മ ഉടൻ തന്നെ വാതിൽ പൂട്ടി വീട്ടിലുള്ള മറ്റുള്ളവരെ അറിയിച്ചു. അപ്പോൾ തന്നെ വാവയെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവ വർക്കേരിയയിലെ സാധനങ്ങൾ മാറ്റി പാമ്പിന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. അവസാനം പാമ്പ് ഇരുന്ന സ്ഥലം കണ്ടോ?കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...