
പൂവാർ: വിശുദ്ധ ദേവസഹായം പിള്ളയുടെ ജീവിതത്തെ ആസ്‌പദമാക്കി തിരുവനന്തപുരം ചമയം ഒരുക്കിയ പ്രൊഫഷണൽ നാടകം അരങ്ങേറി. ലൂർദ്ദ്പുരം ലൂർദ്ദ്മാതാ കമ്മ്യൂണിറ്റി ഹാളിലായിരുന്നു ആദ്യാവതരണം. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ അരുമാനൂർ ദിലീപാണ് ദേവസഹായം പിള്ളയെ അവതരിപ്പിക്കുന്നത്. രചനയും സംവിധാനവും നിർവഹിച്ചതും ദിലീപാണ്. അരങ്കമുകൾ അശോകനാണ് നിർമ്മാതാവ്.