mmm

പ​നാ​ജി:​ ​ഗോ​വ​യി​ൽ​ ​ന​വം​ബ​ർ​ ​ഇ​രു​പ​തി​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ഇ​ന്ത്യ​യു​ടെ​ ​അ​മ്പ​ത്തി​മൂ​ന്നാ​മ​ത് ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലെ​(​ ​ഇ​ഫി​)​ ​ഇ​ന്ത്യ​ൻ​ ​പ​നോ​ര​മ​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ 25​ ​ഭാ​ഷാ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​മ​ല​യാ​ള​ത്തി​ൽ​ ​നി​ന്ന് ​ര​ണ്ട് ​ചി​ത്ര​ങ്ങ​ൾ​ ​മാ​ത്രം.​
മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​റി​യി​പ്പ്,​ ​ത​രു​ൺ​ ​മൂ​ർ​ത്തി​യു​ടെ​ ​സൗ​ദി​ ​വെ​ള്ള​ക്ക​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഇ​ന്ത്യ​ൻ​ ​പ​നോ​ര​മ​ ​ഫീ​ച്ച​ർ​ ​ഫി​ലിം​ ​വി​ഭാഗത്തി​ൽ​ ​നി​ന്നും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​പൃ​ഥ്വി​ ​കൊ​ണാ​നൂ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹ​ദി​ ​നീ​ലേ​ണ്ടു​ ​എ​ന്ന​ ​ക​ന്ന​ട​ ​ചി​ത്ര​മാ​ണ് ​പ​നോ​ര​മ​യു​ടെ​ ​ഉ​ദ്ഘാ​ട​ന​ ​ചി​ത്രം.​മ​റാ​ത്തി​യി​ൽ​ ​നി​ന്നും​ ​ത​മി​ഴി​ൽ​ ​നി​ന്നും​ ​മൂ​ന്നു​ ​ചി​ത്ര​ങ്ങ​ൾ​ ​വീ​ത​വും​ ​ഹി​ന്ദി​യി​ൽ​ ​നി​ന്ന് ​നാ​ലു​ ​ചി​ത്ര​ങ്ങ​ളും​ ​പ​നോ​ര​മ​യി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ബം​ഗാ​ളി​യി​ൽ​ ​നി​ന്ന് ​മ​ഹാ​ന​ന്ദ​ ​എ​ന്ന​ ​ഒ​രു​ ​ചി​ത്രം​ ​മാ​ത്ര​മാ​ണ് ​പ​നോ​ര​മയിൽ​ ​ഇ​ടം​ ​നേ​ടി​യ​ത്.​ത​മി​ഴി​ൽ​ ​നി​ന്ന് ​തി​ര​ഞ്ഞെ​ടു​ത്ത​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ജ്ഞാ​ന​വേ​ലി​ന്റെ​ ​ജ​യ് ​ഭീ​മും​ ​ഉ​ൾ​പ്പെ​ടു​ന്നു.​പ്രി​യ​ന​ന്ദ​ന​ൻ​ ​ഇ​രു​ള​ ​ഭാ​ഷ​യി​ലെ​ടു​ത്ത​ ​ധ​ബാ​രി​ ​ക്യു​രു​വി​ ​യും​ ​പ​നോ​ര​മ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.​മു​ഖ്യ​ധാ​ര​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​സെ​ല​ക്ഷ​നി​ൽ​ ​കാ​ശ്മീ​രി​ ​ഫ​യ​ൽ​സ്,​ ​ആ​ർ.​ആ​‌​ർ.​ആ​ർ,​ ​ടോ​ണി​ക്,​ ​അ​ഖ​ണ്ഡ​ ​എ​ന്നീ​ ​സി​നി​മ​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​സം​വി​ധാ​യ​ക​നും​ ​എ​ഡി​റ്റ​റു​മാ​യ​ ​വി​നോ​ദ് ​ഗ​ണാ​ത്ര​യാ​യി​രു​ന്നു​ ​ജൂ​റി​ ​അ​ദ്ധ്യ​ക്ഷ​ൻ.

ക​ഥേ​തര​ ​വി​ഭാ​ഗ​ത്തിൽ
ഒ​രു​ ​മ​ല​യാ​ള​ ​ചി​ത്രം​ ​
സം​സ്കൃ​ത​ത്തിൽ നി​ന്ന് ​ യാ​നം

ക​ഥേ​ത​ര​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​ഖി​ൽ​ ​ദേ​വി​ന്റെ​ ​വീ​ട്ടി​ലേ​ക്ക്,​ ​എ​ന്ന​ ​ചി​ത്ര​മാ​ണ് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​
എ.​വി.​അ​നൂ​പ് ​നി​ർ​മ്മി​ച്ച് ​വി​നോ​ദ് ​മ​ങ്ക​ര​ ​സം​സ്കൃ​ത​ ​ഭാ​ഷ​യി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​യാ​ന​വും​ ​നോ​ൺ​ ​ഫീ​ച്ച​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്ന് ​പ​നോ​ര​മ​യി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.