deepavali-bank-holidays

ന്യൂഡൽഹി: ദീപാവലിയും പ്രാദേശിക അവധികളും കൂട്ടമായി എത്തുന്നതോടെ ഒക്ടോബർ മാസത്തിൽ ദേശവ്യാപകമായി തന്നെ ബാങ്കുകൾക്ക് പ്രവൃത്തി ദിനങ്ങൾ കുറവാണ്. ഉത്സവ മാസമായ ഒക്ടോബറിൽ ബാങ്കുകൾ വഴി പതിവിൽ കൂടുതൽ വിനിമയ സാദ്ധ്യത നിലനിൽക്കുമ്പോഴും 21 ദിവസമാണ് ബാങ്കുകൾക്ക് അവധിയിനത്തിൽ ലഭിക്കുന്നത്. ഇതിൽ പ്രാദേശികമായ അവധികൾ കൂടി ഉൾപ്പെടുന്നതിനാൽ എല്ലായിടത്തും ഒരേ സമയം ബാങ്കുകൾ അടഞ്ഞ് കിടക്കില്ലെങ്കിലും അവധി ദിനങ്ങൾ കൃത്യമായി മനസ്സിലാക്കി വെച്ചില്ലെങ്കിൽ അത് അവശ്യ സമയത്ത് പണം പിൻവലിക്കാൻ നെട്ടോട്ടമോടുന്ന സാഹചര്യത്തിലേയ്ക്ക് കൊണ്ട് എത്തിച്ചെന്ന് വരാം. കാരണം ദീപാവലിയോടടുപ്പിച്ച് കേരളത്തിൽ തുടർച്ചയായി മൂന്ന് ദിവസത്തോളമാണ് ബാങ്കുകൾ അടഞ്ഞു കിടക്കുക. ഈ ദിവസങ്ങളിൽ എടിഎമ്മുകൾ പ്രവർത്തനസജ്ജമായിരിക്കുമെങ്കിലും തുടർച്ചയായ ബാങ്ക് അവധി മൂലം എടിഎമ്മുകളിലെയും പണം കാലിയാകാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്.

ദീപാവലി അവധിയ്ക്ക് മുൻപ് ബാങ്കുകൾ അതായത് എടിഎമ്മുകളിൽ പണം നിറച്ചാലും പിന്നീട് മൂന്ന് ദിവസം കഴിഞ്ഞതിന് ശേഷമായിരിക്കും ബാങ്ക് അധികൃതരെത്തി വീണ്ടും പണം നിറയ്ക്കുക. ദീപാവലി ദിവസങ്ങളിൽ ആളുകൾ സാധാരണയായി പല ആവശ്യങ്ങൾക്കായി പണം പിൻവലിക്കാറുള്ളതിനാൽ എടിഎമ്മുകളിലെ പണം ഈ അവധി ദിവസങ്ങളിൽ എന്ന് വേണമോ കാലിയാകാം. അത് കൊണ്ട് തന്നെ ബാങ്ക് അവധി കൃത്യമായി മനസ്സിലാക്കി ആവശ്യത്തിനുള്ള പണം നേരത്തെ കൈയ്യിൽ കരുതുന്നതായിരിക്കും ഉചിതം.

വരുന്ന ബാങ്ക് അവധി ദിനങ്ങൾ

ഒക്ടോബർ 22: രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി നാലാം ശനിയാഴ്ച

ഒക്ടോബർ 23: ഞായറാഴ്ച ആയതിനാൽ ബാങ്ക് അവധി

ഒക്ടോബർ 24: ദീപാവലി പ്രമാണിച്ച് ഗാങ്ടോക്ക്, ഹൈദരാബാദ്, ഇംഫാൽ ഒഴിച്ച് ബാക്കിയെല്ലാ പ്രദേശങ്ങളിലും ബാങ്ക് അവധി

ഒക്ടോബർ 25: ദീപാവലി/ കാളിപൂജ പ്രമാണിച്ച് ഗാങ്ടോക്ക്, ഹൈദരാബാദ്, ഇംഫാൽ, ജയ്പൂർ എന്നിവിടങ്ങളിൽ ബാങ്ക് അവധി

ഒക്ടോബർ 26: വിക്രം സാവന്ത്/ ഗോവർദ്ധൻ പൂജ പ്രമാണിച്ച് അഹമ്മദാബാദ്, ബേലാപൂർ, ബെംഗളൂരു, ഡെറാഡൂൺ, ഗാംഗ്‌ടോക്ക്, ജമ്മു, കാൺപൂർ,ലഖ്‌നൗ എന്നിവിടങ്ങളിൽ ബാങ്ക് അവധി

ഒക്ടോബർ 27: ചിത്രഗുപ്ത് ജയന്തി/ ലക്ഷ്മി പൂജ/ ദീപാവലി/ നിംഗോൾ ചക്കൗബ എന്നിവ പ്രമാണിച്ച് ഗാങ്ടോക്ക്, ഇംഫാൽ, കാൺപൂർ, ലഖ്‌നൗ എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധി