kerala

മൊഹാലി : ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ മേഘാലയയെ അഞ്ചുവിക്കറ്റിന് കീഴടക്കിയ കേരളം ഗ്രൂപ്പ് സിയിലെ രണ്ടാമന്മാരായി സെയ്ദ് മുഷ്താഖ് ട്രോഫി ക്രിക്കറ്റിന്റെ പ്രീ ക്വാർട്ടറിലെത്തി. സഞ്ജു സാംസൺ നയിച്ച കേരളം മേഘാലയയെ നിശ്ചിത 20 ഓവറിൽ 100/8 എന്ന സ്കോറൽ ഒതുക്കിയശേഷം 12.2 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രനും മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.സച്ചിൻ ബേബി 28 റൺസും വിഷ്ണു വിനോദ് 27 റൺസും നേടി.