
കോഴിക്കോട് : കുടുംബ വഴക്കിനെ തുടർന്ന് 12 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെയും ഭർത്തൃമാതാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുഞ്ഞിനെ ബംഗളുരുവിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ വയനാട് മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപത്ത് നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.
ഇന്ന് പുലർച്ചെയാണ് കുഞ്ഞിനെ കാണാതായതെന്ന് യുവതി പറഞ്ഞു. കുടുംബവഴക്കിനെ തുടർന്ന് കുഞ്ഞുമായി ഭർത്താവും ഭർത്തൃമാതാവും വീട് വിട്ടിറങ്ങുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ ചേവായൂർ പൊലീസാണ് കേസെടുത്തത്.