
ടൊറന്റോ : കൈത്തോക്കുകളുടെ വില്പനയും വാങ്ങലും കൈമാറ്റവും നിരോധിച്ച് കാനഡ. രാജ്യത്ത് തോക്കുകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം ഉയരുന്നത് തടയാനാണ് നീക്കം. നിയമം പ്രാബല്യത്തിൽ വന്നു. പുതിയതായി വാങ്ങിയ തോക്കുകൾ രാജ്യത്തേക്ക് കൊണ്ടുവരാൻ പാടില്ല. കൈത്തോക്കുകളുടെ വില്പന നിരോധിക്കുന്നതിനുള്ള ബില്ല് മേയിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ക്രിമിനൽ കേസുകളിലും മറ്റും ഉൾപ്പെട്ടവരുടെ കൈവശമുള്ള തോക്കുകളുടെ ലൈസൻസ് റദ്ദാക്കാനും ബില്ല് ശുപാർശ ചെയ്തിരുന്നു.