iphone-whatsapp

ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്ട്സാപ്പ്. മികച്ച ഫീച്ചറുകൾ നിരത്തി ഒരു സോഷ്യൽ മീഡിയ ആപ്പിന് സമാനമായ അനുഭവമാണ് വാട്ട്സാപ്പ് ഉപയോക്താക്കൾക്ക് നൽകി വരുന്നത്. അത് കൊണ്ട് തന്നെ ആപ്പിൾ ആൻഡ്രോയ്ഡ് എന്ന വകതിരിവില്ലാതെ എല്ലാ തരം സ്മാർട്ട് ഫോണുകളിലും ഉറപ്പായും കണ്ട് വരുന്ന ഒരു ആപ്ളിക്കേഷൻ കൂടിയാണ് വാട്ട്സാപ്പ്. എന്നാൽ ചില ഐഫോൺ മോഡൽ ഉടമകൾക്ക് ഒക്ടോബർ മാസത്തിന് ശേഷം വാട്ട്സാപ്പ് സേവനങ്ങൾ ലഭ്യമാകില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

താരതമ്യേനേ പഴയ ഐഫോണുകൾ ഉപയോഗിക്കുന്നവർക്കായിരിക്കും വാട്ട്സാപ്പ് പ്രവർത്തനങ്ങൾ തുടർന്ന് ഉപയോഗിക്കാൻ കഴിയാതിരിക്കുക. പഴയ മോഡലുകളിൽ ഉപയോഗത്തിലുള്ള ഐഒഎസ് 10,11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ ഒക്ടോബർ 24 മുതൽ പ്രവർത്തനം നിലയ്ക്കുമെന്നാണ് വാട്ട്സാപ്പ് നൽകുന്ന മുന്നറിയിപ്പ്. ഇതിനെ കുറിച്ചുള്ല വിവരം നിലവിൽ ഈ സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്ന ഫോൺ ഉപയോഗിക്കുന്നവർക്ക് വാട്ട്സാപ്പ് അറിയിച്ചിട്ടുണ്ട്. നിസാരമായ അപ്ഡേറ്റിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. മേൽപ്പറഞ്ഞ സോഫ്റ്റ് വെയറിലുള്ല ഐഫോണുകളിൽ തുടർന്നും വാട്ട്സാപ്പ് സേവനങ്ങൾ ലഭ്യമാകാൻ ഒക്ടോബർ 24നകം ഫോൺ നിർബന്ധമായും അപ്ഡേറ്റ് ചെയ്തിരിക്കണം. ഇതിനായി ഐഫോണിന്റെ ജനറൽ സെറ്റിംഗ്സ് മെനുവിൽ പ്രവേശിച്ച ശേഷം അപ്ഡേറ്റ് ഓപ്ഷൻ നിലവിലുണ്ടോ എന്ന് പരിശോധിച്ചാൽ മതിയാകും.


ഐഒഎസ് 10ൽ പ്രവർത്തിക്കുന്ന ഐഫോണുകൾ

ഐഫോൺ 7

ഐഫോൺ 7 പ്ളസ്

ഐഫോൺ 6S

ഐഫോൺ 6S പ്ളസ്

ഐഫോൺ 6

ഐഫോൺ 6 പ്ളസ്

ഐഫോൺ SE

ഐഫോൺ 5S

ഐഫോൺ 5C

ഐഫോൺ 5

ഐഒഎസ് 11ൽ പ്രവർത്തിക്കുന്ന ഐഫോണുകൾ

ഐഫോൺ X

ഐഫോൺ 8

ഐഫോൺ 8 പ്ളസ്

ഐഫോൺ 7

ഐഫോൺ 7 പ്ളസ്

ഐഫോൺ 6s

ഐഫോൺ 6s പ്ളസ്

ഐഫോൺ 6

ഐഫോൺ 6 പ്ളസ്

ഐഫോൺ SE

ഐഫോൺ 5s