 
തിരുവനന്തപുരം: വാണിജ്യ വിക്ഷേപണരംഗത്ത് പുതു ചരിത്രമെഴുതി ഇന്ത്യയുടെ കൂറ്റൻ റോക്കറ്റായ ജി.എസ്.എൽ.വി മാർക്ക് ത്രീ 36 വാർത്താവിനിമയ ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ചു. ബ്രിട്ടീഷ് സർക്കാരിന്റേതാണ് ഉപഗ്രഹങ്ങൾ. റഷ്യയ്ക്ക് നൽകിയിരുന്ന കരാർ യുക്രെയിൻ അധിനിവേശത്തെ തുടർന്ന് റദ്ദാക്കിയാണ് ബ്രിട്ടൻ ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യയെ സമീപിച്ചത്.  ആദ്യ ഉപഗ്രഹം 19 മിനിട്ടിനകം വേർപെടും
ഇന്ത്യൻ സമയം ഇന്ന്  രാത്രി 12.07ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണകേന്ദ്രത്തിൽ നിന്നാണ്  ജി.എസ്.എൽ.വി കുതിച്ചുയർന്നത്.  റോക്കറ്റിന്റെ അറ്റത്തുള്ള സി -25സ്റ്റേജിലെ ഇന്ധനം കത്തിച്ചും കെടുത്തിയും പ്രവേഗം കണ്ടെത്തി അഞ്ച് ഘട്ടങ്ങളിലായി ഒൻപത് ശ്രമങ്ങളിലായാണ് 36 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ വിക്ഷേപിക്കുന്നത്.
2014ൽ ഇന്ത്യ അവതരിപ്പിച്ച ജി.എസ്.എൽ.വി സ്വന്തം സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ചതാണ്. ജിസാറ്റ് 19, ജിസാറ്റ് 29 തുടങ്ങിയ വാർത്താവിനിമയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും ചന്ദ്രയാൻ 2 ദൗത്യത്തിനുമാണ് ഇതിന് മുമ്പ് ഉപയോഗിച്ചിട്ടുള്ളത്.