kerala-govt

കൊല്ലം: ആറ് മാസ കാലയളവിൽ എംപ്ലോയ്‌മെന്റ് വഴി പാർട്ട് ടൈം സ്വീപ്പറായി നിയമനം ലഭിച്ചയാളെ പിരിച്ചു വിടാൻ സ്ഥാപനം മറന്ന സാഹചര്യത്തിൽ സ്ഥിരപ്പെടുത്തി നിലവിലെ സ്‌കെയിലനുസരിച്ച് വേതനം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. കൊല്ലം ജവഹർ ബാലഭവനിൽ ജോലി ചെയ്യുന്ന മനയിൽകുളങ്ങര സ്വദേശിനി ഡി ശാന്തമ്മയെ സ്ഥിരപ്പെടുത്താനാണ് സാംസ്‌ക്കാരിക വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.

2012 ജൂലൈ 5നാണ് പരാതിക്കാരിയെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി 6 മാസത്തേക്ക് താത്കാലികമായി നിയമിച്ചത്. 6 മാസത്തിന് ശേഷം വിടുതൽ ചെയ്ത് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ അറിയിക്കേണ്ടതായിരുന്നു. എന്നാൽ നിലവിൽ സർവീസിൽ തുടരുന്നതിനാൽ പരാതിക്കാരിക്ക് ലഭിക്കേണ്ട അവസരങ്ങൾ നഷ്ടമായിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.