minister

ബംഗളൂരു: പട്ടയവിതരണ പരിപാടിയ്‌ക്കിടെ പങ്കെടുക്കുകയായിരുന്ന വീട്ടമ്മയുടെ മുഖത്തടിച്ച് മന്ത്രി. കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഹംഗല ഗ്രാമത്തിലാണ് സംഭവം. ഇവിടെ 175ഓളം ആളുകൾക്ക് പട്ടയം വിതരണം ചെയ്യുന്ന ചടങ്ങിനെത്തിയതായിരുന്നു കർണാടക അടിസ്ഥാന സൗകര്യ വികസന വകുപ്പ് മന്ത്രിയായ വി.സോമണ്ണ. ഇതിനിടെ തനിക്ക് പട്ടയം നൽകിയില്ലെന്ന പേരിൽ ഒരു വീട്ടമ്മ മന്ത്രിയോട് ദേഷ്യപ്പെട്ട് സംസാരിച്ചു.

ബഹളത്തിനിടെ മന്ത്രി കോപത്തോടെ വീട്ടമ്മയുടെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താമാദ്ധ്യമങ്ങളിലൂടെ പുറത്തായതോടെ മന്ത്രി സോമണ്ണ പിന്നീട് മാപ്പ് പറഞ്ഞു. 3.30ന് എത്തേണ്ടിയിരുന്ന മന്ത്രി രണ്ട് മണിക്കൂറോളം വൈകിയാണ് പരിപാടിയിലെത്തിയത്. ഇതിനിടെയാണ് തല്ല് വിവാദമുണ്ടായത്. മുൻപ് ജനതാദൾ നേതാവായ എം.ശ്രീനിവാസ് കോളേജ് പ്രിൻസിപ്പലിനെ തല്ലിയത് കർണാടകയിൽ വിവാദമായിരുന്നു. കോളേജിലെ കംപ്യൂട്ടർ ലാബിലെ പ്രവർത്തികളെക്കുറിച്ച് പറയാൻ കഴിയാത്തതിന്റെ ദേഷ്യത്തിലായിരുന്നു ഇത്. ചാമരാജനഗറിൽ മന്ത്രിയുടെ തല്ല് വാങ്ങിയെങ്കിലും വീട്ടമ്മ മന്ത്രിയുടെ കാൽതൊട്ട് വന്ദിച്ച ശേഷമാണ് മടങ്ങിയത്.

Karnataka BJP Minister V Somanna slaps a woman who had come to tell her grievances. pic.twitter.com/Zsla3AAXAW

— Mohammed Zubair (@zoo_bear) October 23, 2022