foundation

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള‌ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ(ആർജിഎഫ്), രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്‌റ്റ്(ആർജിസിറ്റി) എന്നിവയുടെ ലൈസൻസ് റദ്ദാക്കി കേന്ദ്ര സർക്കാർ. നെഹ്രു കുടുംബവുമായി ബന്ധമുള‌ള ഈ സംഘടനകൾ വിദേശഫണ്ട് സ്വീകരിക്കുന്നതിൽ ക്രമക്കേട് വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണിത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ സിബിഐയ്‌ക്ക് കൈമാറുമെന്നാണ് സൂചന.

കോൺഗ്രസ് മുൻ പ്രസിഡന്റ് സോണിയാ ഗാന്ധിയാണ് ആർജിഎഫിനെ നയിക്കുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുൻ ധനമന്ത്രി പി.ചിദംബരം എന്നിവരാണ് സംഘടനയിൽ അംഗങ്ങൾ. ആർജിസിറ്റിയും നയിക്കുന്നത് സോണിയാ ഗാന്ധിയാണ്. രാഹുൽ ഗാന്ധി, മുൻ രാജ്യസഭാംഗം ഡോ. അശോക് എസ്.ഗാംഗുലി എന്നിവരാണ് അംഗങ്ങൾ.

2020ൽ ഈ സംഘടനകൾക്കെതിരെ മന്ത്രിതല സമിതി അന്വേഷണം നടത്തിയിരുന്നു. ഇതിൽ ക്രമക്കേട് ശ്രദ്ധയിൽപെട്ടതോടെയാണ് സമിതി നടപടിയ്‌ക്ക് ശുപാർശ ചെയ്‌തത്. രാജ്യത്തെ അധസ്ഥിത വിഭാഗ ജനങ്ങളുടെ ഉന്നമനത്തിനായാണ് 2002ൽ ആർജിസിടി സ്ഥാപിച്ചത്. ഇഡി, ആഭ്യന്തര-ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ, സിബിഐ, എന്നിവരടങ്ങിയ സംഘമാണ് ട്രസ്‌റ്റുകളെക്കുറിച്ച് അന്വേഷണം നടത്തിയത്.