sarad-pawar

ബാരാമതി: സമൂഹത്തിൽ ഐക്യം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന

ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിൽ പ്രവേശിക്കുമ്പോൾ പങ്കു ചേരുമെന്ന് എൻ.സി.പി പ്രസിഡന്റ് ശരദ് പവാർ. കോൺഗ്രസ് നേതാക്കളായ അശോക് ചവാനും ബാലാസാഹേബ് തൊറാട്ടും തന്നെ വന്ന് കാണുകയും നവംബർ ഏഴിന് മഹാരാഷ്ട്രയിൽ പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണിച്ചെന്നും പവാർ പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടേതാണ് യാത്ര. എങ്കിലും സമൂഹത്തിൽ ഐക്യം കൊണ്ടുവരാനുള്ള ലക്ഷ്യമാണ് യാത്രയ്ക്കുള്ളതെന്നും പവാർ പറഞ്ഞു.