honda

കൊച്ചി: ഹോണ്ടയുടെ സ്പോർട്‌സ് ബൈക്കായ ആഫ്രിക്ക ട്വിൻ പുത്തൻ മോഡലിൽ ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത് ഫ്രണ്ട് കാമറ ഉൾപ്പെടെ അത്യാധുനിക ഫീച്ചറുകൾ. ഓഫ്‌-റോഡുകളിലെ റൈഡിംഗിന് റൈഡറെ സഹായിക്കുംവിധമാണ് കാമറ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഹെഡ്‌ലൈറ്റിന് തൊട്ടുതാഴെയാണ് കാമറയുടെ സ്ഥാനം. വൈകാതെ ഹോണ്ടയുടെ ഗോൾഡ് വിംഗ് ശ്രേണിയിലും സ്കൂട്ടറുകളിലും കാമറകൾ ഇടംപിടിച്ചേക്കുമെന്നാണ് സൂചനകൾ.
ബൈക്കുകളിൽ കാമറ ഇടംനേടുന്നത് ആദ്യമല്ല. ബെനെലി ടി.ആർ.കെ 702യിലും കാമറയുണ്ട്. ഡുകാറ്റി മൾട്ടിസ്‌ട്രാഡ,​ ഓസ്‌ട്രേലിയൻ ബ്രാൻഡായ കെ.ടി.എം എന്നിവ ഉപയോഗിക്കുന്നത് ആധുനിക റഡാർ ടെക്‌നോളജിയാണ്. ആഫ്രിക്ക ട്വിന്നിലെ കാമറയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.