
തിരുവനന്തപുരം: ഗവർണർ പെരുമാറുന്നത് കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെ പോലെയാണെന്ന് സി.പി.എം നേതാവ് എം.എ. ബേബിയുടെ വിമർശിച്ചു. ഒമ്പത് വി.സിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ വിമർശിച്ചാണ് എം.എ. ബേബി രംഗത്തെത്തിയത്. വി.സിമാരുടെ നിയമനം ഗവർണറുടെ അനുമതിയോടെയായിരുന്നുെവെന്നും ബേബി പറഞ്ഞു.
ഒൻപത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർ രാജിവയ്‌ക്കണമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടത്. കേരള, ഫിഷറീസ്, കണ്ണൂർ,എം.ജി,കുസാറ്റ് അടക്കം ഒൻപത് സർവകലാശാലയിലെയും വൈസ് ചാൻസലർമാർ രാജിവയ്‌ക്കണമെന്നാണ് ഗവർണർ ട്വീറ്റ് ചെയ്‌തത്. സാങ്കേതിക സർവകലാശാല വി.സിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നടപടി. ഒ ൻപതിൽ അഞ്ച് വി,സിമാരുടെയും നിയമനം യു,ജി,സി ചട്ടം ലംഘിച്ചാണെന്നാണ് വിവരം. അഞ്ച് വി.സിമാർ ഒറ്റപേരിലുള്ള ശുപാർശയിൽ നിയമിച്ചവരാണ്. നാല് പേരുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവൻ വിശദീകരിച്ചു. നാളെ രാവിലെ 11.30നകം രാജിക്കത്ത് രാജ്ഭവനിൽ എത്തിച്ചിരിക്കണമെന്നും ഗവർണർ നിർദ്ദേശിച്ചു.