
ഭുവനേശ്വർ : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഒഡിഷ എഫ്.സിക്ക് എതിരായ മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സിന് തോൽവി. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽനിന്ന കേരള ബ്ളാസ്റ്റേഴ്സിനെ 2-1നാണ് ഒഡിഷ കീഴടക്കിയത്. മത്സരത്തിന്റെ 35-ാം മിനിട്ടിൽ ഡിഫൻഡർ ഹർമൻജോത് ഖബ്ര ഒരു തകർപ്പൻ ഹെഡറിലൂടെയാണ് ബ്ളാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ഒരു കോർണറിൽ നിന്ന് ലൂണയാണ് ഗോളടിക്കാൻ ക്രോസ് നൽകിയത്. എന്നാൽ 54-ാം മിനിട്ടിൽ മാവിംഗ്മിംഗതംഗയും 86-ാം മിനിട്ടിൽ പെഡ്രോ മാർട്ടിനും നേടിയ ഗോളുകൾക്ക് ഒഡിഷ വിജയം കാണുകയായിരുന്നു.