
ലിജോ ജോസ് പെല്ലിശ്ശരിയും മോഹൻലാലും ഒന്നിച്ചുള്ള ഒരു ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ. കുറച്ച് ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ ഈ വിഷയം ചർച്ചയായിരുന്നു. ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശരിയുടെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ വെെറൽ ആയിരിക്കുകയാണ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോണാണ് ചിത്രം നിർമ്മിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ആദ്യ ചിത്രത്തിലെ കോമ്പോ ആരാണെന്ന് പ്രവചിക്കാമോ എന്ന കുറിപ്പോടുകൂടിയാണ് ഇവർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മോഹൻലാലിന്റെ മീശയും ലിജോ ജോസ് പെല്ലിശേരിയുടെ ബാഗുമാണ് പുറത്ത് വിട്ട പോസ്റ്ററിലുള്ളത്.
ബിഗ് ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം പിരീഡ് സിനിമയായിരിക്കുമെന്നും മോഹൻലാൽ ചിത്രത്തിൽ ഗുസ്തിക്കാരനായിട്ടായിരിക്കും വേഷമിടുക എന്നതരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള 100ശതമാനം ഉറപ്പാണ് ഈ പ്രോജക്ട് എന്നും 2023 ജനുവരിയിൽ രാജസ്ഥാനിൽ വച്ച് ചിത്രീകരണം ആരംഭിക്കുമെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.
Big announcement coming up on most exciting pairing of @Mohanlal & #LijoJosePellissery . The big budget period film based on a myth has #Mohanlal playing a wrestler. Project 100% confirmed, to be produced by #ShibuBabyJohn, shoot to start in #Rajasthan, in January 2023.
— Sreedhar Pillai (@sri50) October 23, 2022