
കൊച്ചി: രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകളെന്ന് നടനും മുൻ എം,പിയുമായ സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയിൽ ലഹരി വിരുദ്ധ സംഘടനയായ സൺ ഇന്ത്യ സേവ് ഔവർ നേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറി. രാജ്യത്ത് ലഹരി മരുന്ന് വിതരണം വർദ്ധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പ് തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ഇപ്പോഴത്തെ ശ്രമം, ലഹരിമാഫിയയ്ക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.