kk

കൂവളത്തിന്റെ കായ ( പച്ചയോ, പഴുത്തതോ ) ഔഷധമൂല്യമുള്ള ഫലമാണ്. കാമ്പ് വെയിലിൽ ഉണക്കി പൊടിച്ചു കഴിക്കുന്നത് ഉദര സംബന്ധമായ എല്ലാ അസുഖങ്ങൾക്കും പ്രതിവിധിയാണ്. ദഹനം സുഗമമാക്കുന്ന ഫലമാണിത്. പ്രമേഹത്തിന് ദിവ്യ ഔഷധവുമാണ്. ജ്യൂസായോ തൈരിൽ ചേർത്തോ കഴിക്കുന്നതും ഉത്തമം. ആന്റിബയോട്ടിക് ഗുണങ്ങൾ ഏറെയുണ്ട് ഇതിന്. കായയുടെ കാമ്പ് മലരിനൊപ്പം ചേർത്ത് കഴിച്ചാൽ വിശപ്പുണ്ടാകും.

വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും ധാരാളമുള്ള കൂവളക്കായ് മികച്ച രോഗപ്രതിരോധശേഷിയും നൽകുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഉത്തമം.