indian-army

ന്യൂഡൽഹി: രാജ്യമെമ്പാടും ദീപാവലി ആഘോഷങ്ങളിലൂടെ കടന്നു പോകുന്ന വേളയിൽ ഇന്ത്യൻ ജനതയ്ക്ക് ദീപാവലി ആശംസകളുമായി സൈന്യം. ദീപങ്ങളുടെ ആഘോഷത്തെ അതിർത്തി കാക്കുന്ന സൈനികരും ചിരാതുകൾ തെളിച്ച് കൊണ്ടും പടക്കം പൊട്ടിച്ച് കൊണ്ടും വരവേറ്റു. സൈനിക വേഷത്തിൽ രാജ്യാതിർത്തി കാക്കുന്നതിനിടയിൽ തന്നെ ആഘോഷങ്ങളുടെ ഭാഗമായ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയിലൂടെയായിരുന്നു ദീപാവലി ആശംസകൾ അറിയിച്ചത്.

ജമ്മുവിലെ അഖനൂർ നിയന്ത്രണ രേഖയ്ക്ക് സമീപം സുരക്ഷാ ചുമതലയുള്ള സൈനികരാണ് ദീപാവലി ആഘോഷത്തിന്റെ ഭാഗമായത്. ’ഇവിടെ അതിർത്തി കാക്കാൻ ഞങ്ങളുണ്ട്. നിങ്ങൾ സന്തോഷത്തോടെ കുടുംബസമേതം ദീപാവലിയാഘോഷിക്കൂ. എല്ലാ ഇന്ത്യൻ പൗരന്മാർക്കും ദീപാവലിയാശംസകൾ. ആരും ആശങ്കപ്പെടേണ്ടതില്ല. ഞങ്ങൾ അതിർത്തിയിലുള്ളപ്പോൾ നിങ്ങൾ സുരക്ഷിതരാണ്. ഇവിടെ അത്യധികം ജാഗ്രതയോടെയാണ് ഓരോ സൈനികനും നിലകൊള്ളുന്നത്. ” സൈനിക ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് സംവദിക്കുന്നതിനിടയിൽ പറഞ്ഞു.

Jammu and Kashmir | Indian Army soldiers posted along the Line of Control (LoC) in the Akhnoor sector burst crackers & lit earthen lamps as #Diwali festivities began with Dhanteras yesterday pic.twitter.com/ekmaKMJiJr

— ANI (@ANI) October 22, 2022