kenya

നെയ്റോബി : കെനിയയിൽ പ്രസിഡന്റ് വില്യം റുറ്റോയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഡിജിറ്റൽ കാമ്പെയ്ന്റെ ചുമതല വഹിച്ചിരുന്ന സുൽഫിക്കർ അഹമ്മദ് ഖാൻ, മുഹമ്മദ് സെയ്ദ് സമി കിദ്‌വായി എന്നീ ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. റുറ്റോയുടെ ഉപദേഷ്ടാക്കളിൽ ഒരാളാണ് ഇക്കാര്യമറിയിച്ചത്. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.

ബാലാജി ടെലിഫിലിംസ് ചീഫ് ഓപറേ​റ്റിംഗ് ഓഫിസറായിരുന്ന സുൽഫിക്കർ ഇറോസ് നൗ, സ്​റ്റാർ ഗോൾഡ്, സ്റ്റാർ സ്പോട്സ്, നാഷണൽ ജിയോഗ്രഫിക്, ചാനൽ വി തുടങ്ങിയവയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജൂലായിൽ ഇവരെ കാണാതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ടാക്സിയുടെ ഡ്രൈവറെയും കാണാതായിരുന്നു.

കെനിയയിലെ പൊലീസിന്റെ പ്രത്യേക യൂണിറ്റുകളിലൊന്നായ എസ്.എസ്.യു ( സ്പെഷ്യൽ സർവീസ് യൂണിറ്റ് ) ആണ് കൊലയ്ക്കു പിന്നിലെന്ന് കരുതുന്നു. ഇരുവരുടെയും തിരോധാനത്തിന് പിന്നാലെ എസ്.എസ്.യുവിനെ പിരിച്ചുവിടാൻ റുറ്റോ അടുത്തിടെ ഉത്തരവിട്ടിരുന്നു. എസ്.എസ്.യുവിലെ ഡിറ്റക്ടീവുകളെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യും.