russia

മോസ്കോ : റഷ്യയിലെ സൈബീരിയയിലെ ഇർകസ്ക് നഗരത്തിൽ ഇരു കെട്ടിടത്തിൽ സൈനിക വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. പരിശീലന പറക്കലിനിടെ എസ്.യു - 30 യുദ്ധവിമാനമാണ് തകർന്നത്. ഇന്നലെ പ്രാദേശിക സമയം 5.30ഓടെയായിരുന്നു അപകടം. പ്രദേശവാസികൾക്കിടെയിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. അപകട കാരണം വ്യക്തമല്ല. റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി മുതലുണ്ടായ റഷ്യൻ യുദ്ധേതര വിമാനാപകടങ്ങളിൽ 11ാമത്തേതാണിതെന്നാണ് റിപ്പോർട്ട്.

ആറ് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് റഷ്യൻ യുദ്ധവിമാനം ജനവാസ മേഖലയിൽ തകർന്നു വീഴുന്നത്. കഴിഞ്ഞ തിങ്കളാഴ്ച റഷ്യയിലെ തെക്കൻ നഗരമായ യെയ്‌സ്കിൽ ബഹുനില കെട്ടിടത്തിൽ എസ്.യു - 34 വിമാനം തകർന്നുവീണ് 15 പേർ കൊല്ലപ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ അപകടത്തിന് തൊട്ടുമുന്നേ ഇജക്ട് ചെയ്തിറങ്ങി രക്ഷപ്പെട്ടിരുന്നു.