gg

രാജ്യമെങ്ങും ദീപാവലിയുടെ ആഘോഷത്തിമിർപ്പിലാണ്. വി​ള​ക്കു​ക​ൾ​ ​കൊ​ളു​ത്തി​യും​ ​പ​ട​ക്കം​ ​പൊ​ട്ടി​ച്ചും​ ​മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തും​ ആഘോഷം പൊടിപൊടിക്കുകയാണ് ജനങ്ങൾ.​ ​ശ്രീ​രാ​മ​ൻ​ ​വ​ന​വാ​സ​ത്തി​നു​ശേ​ഷം​ ​അ​യോ​ദ്ധ്യ​യി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ ​ദി​വ​സ​മാ​ണ് ​ദീ​പാ​വ​ലി​യെ​ന്നും​ ​ശ്രീ​കൃ​ഷ്‌​ണ​ൻ​ ​ന​ര​കാ​സു​ര​നെ​ ​വ​ധി​ച്ച​തി​ന്റെ​ ​ആ​ഘോ​ഷ​മാ​ണെ​ന്നും​ ​പാ​ലാ​ഴി​യി​ൽ​ ​നി​ന്നും​ ​മ​ഹാ​ല​ക്ഷ്‌​മി​ ​അ​വ​ത​രി​ച്ച​ ​ദി​വ​സ​മാ​ണെ​ന്നും​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​ഐ​തീ​ഹ്യ​ങ്ങ​ൾ​ ​ദീ​പാ​വ​ലി​ക്ക് ​പി​ന്നി​ലു​ണ്ട്.

ലോകത്തെവിടെയാണെങ്കിലും ഇന്ത്യക്കാർ ഒരേ മനസ്സോടെ, ആഘോഷത്തോടെ കൊണ്ടാടുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. തിന്മയുടെ മേലുള്ള നൻമയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപാവലി ആഘോഷങ്ങൾ അഞ്ചു ദിവസം നീണ്ടു നിൽക്കുന്നതാണ്.

ഇന്ത്യയിൽ മാത്രമല്ല ലോകത്തിലെ വിവിധ രാജ്യങ്ങളിലും ദീപാവലി ആഘോഷിക്കുന്നു. ഇന്ത്യയിലെ പോലെ തന്നെ നേപ്പാളിലും ദീപാവലി ദീപങ്ങളുടെ ആഘോഷമാണ്. ആഘോഷത്തിന്റെ ഭാഗമായി നാടു വീടും ദീപങ്ങളാൽ അലങ്കരിക്കും. തിഹർ എന്നാണ് ഇവിടുത്തെ ദീപാവലി ആഘോഷം അറിയപ്പെടുന്നത്. ലക്ഷ്മി ദേവിയെ ആരാധിച്ചും പ്രത്യേക ഭക്ഷണം വീടുകളിൽ തയ്യാറാക്കിയും സമ്മാനങ്ങൾ പരസ്പരം നല്കിയും നേപ്പാളിൽ ദീപാവലി ആഘോഷിക്കുന്നു. ദശെയ്ൻ എന്നു പേരായ ആഘോഷം കഴിഞ്ഞാല് നേപ്പാളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് ദീപാവലിയാണ്.

ഇന്ത്യയിലേതിന് ഏറക്കുറെ സമാനമായ ആഘോഷം നടക്കുന്ന മറ്റൊരു രാജ്യമാണ് ഇന്തോനേഷ്യ. ഇവിടുത്തെ ചടങ്ങുകളുടെ അതേ രൂപങ്ങൾ ഇന്തോനേഷ്യയിലും കാണാം. വളരെ ഗംഭീരമായാണ് ഓരോ കൊല്ലവും ഇവിടെ ദീപാവലി ആഘോഷിക്കുന്നത്. ഇന്ത്യയിലേതു പോലെ ദീപാവലിക്ക് ഇവിടെ പൊതുഅവധി ആണ്.

ഒരുപാട് ഇന്ത്യക്കാർ വസിക്കുന്ന ഫിജിയിലും ദീപാവലി ദിനം പൊതുഅവധി ദിനമാണ്. ഇന്ത്യയിൽ ആഘോഷിക്കുന്ന അതേ ആവേശത്തോടെ ഫിജിയിലും വലിയ കലാപരിപാടികളൊക്കെ സംഘടിപ്പിച്ചാണ് ദീപാവലി ആഘോഷിക്കുന്നത്. വടക്കുകിഴക്കായി 1,100 നോട്ടിക്കൽ മൈൽ അകലെയാണ് ഈ ദ്വീപു രാജ്യമുള്ളത്. മൗറീഷ്യസിലെ ജനസംഖ്യയിൽ 50 ശതമാനവും ഹൈന്ദവ വിശ്വാസികളാണ്. അതുകൊണ്ടു തന്നെ ഇവിടുത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. വിളക്കുകൾ കൊളുത്തി അലങ്കരിച്ചാണ് ഇവിടുത്തെ ദീപാവലി ആഘോഷം.

ഹരി ദീപാവലി എന്നാണ് മലേഷ്യയിലെ ദീപാവലി ആഘോഷം അറിയപ്പെടുന്നത്. ഇന്ത്യയിലെ ദീപാവലി ചടങ്ങുകളിൽ നിന്നും ആചാരപരമായ ചില വ്യത്യാസങ്ങൾ മാത്രമേ ഇവിടെയുള്ളൂ.. അതിരാവിലെ കുളിച്ച്. ക്ഷേത്രത്തിൽ പോയി പ്രാർത്ഥനകളും പൂജകളും കഴിപ്പിച്ചാണ് ഇവിടുത്തെ ദീപാവലി ആഘോഷം തുടങ്ങുന്നത്. ഇവിടെ പടക്കങ്ങൾക്കും വെടിക്കെട്ടുകൾക്കും അനുമതിയില്ലാത്തതിൽ അത്തരം ആഘോഷങ്ങളൊന്നും കാണില്ല. പകരം ആളുകൾ മധുരം നല്കിയും സമ്മാനങ്ങൾ കൈമാറിയുമാണ് ആളുകൾ ദീപാവലി ആഘോഷിക്കുന്നത്.

ശ്രീലങ്കയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ഈ ഉത്സവത്തിന് പ്രത്യേക പ്രാധാന്യം ഉള്ളതിനാൽ, ഇത് രാജ്യത്തിന് ഒരു പൊതു അവധിയാണ്. ദീപങ്ങളാൽ അലങ്കരിച്ചു തന്നെയാണ് ഇവിടെയും ദീപാവലി ആഘോഷിക്കുന്നത്.