
സ്മാർട്ട് ഫോണിന്റെ ചാർജ് ഒരു ദിവസം പോലും നിലനിൽക്കുന്നില്ല എന്ന പരാതിയുള്ളവർ അറിഞ്ഞിരിക്കേണ്ട ഒരു വാർത്തയാണ് ഗൂഗിൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഉപയോഗിക്കുന്നില്ലെങ്കിലും ഫോണിന്റെ ചാർജ് കവർന്നെടുത്തും ഡാറ്റാ ഉപയോഗം കൂട്ടിയും ഫോൺ ഉടമയെ കഷ്ടത്തിലാക്കുന്ന ഒരു കൂട്ടം ആപ്ളിക്കേഷനുകളെ പ്ളേസ്റ്റേറിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് ഗൂഗിൾ. ലക്ഷക്കണക്കിന് സ്മാർട്ട് ഫോണുകളിൽ ഉപയോഗിച്ചിരുന്ന 16 ആപ്പുകളെയാണ് ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്ന് നിരോധിച്ചത്.
നിരവധി തരത്തിലുള്ള സേവനങ്ങൾ നൽകുന്ന ഈ 16 ആപ്പുകൾ ഫോൺ ഉടമ അറിയാതെ വെബ്ബ് പേജുകളിലെ പരസ്യങ്ങളിലേയ്ക്ക് കടന്നു പോകും. പശ്ചാത്തലത്തിൽ നടക്കുന്ന ഈ പ്രവർത്തനം മൂലം ഫോണിന്റെ ബാറ്ററിയും ഡാറ്റാ നെറ്റ്‌വർക്കും ബാധിക്കപ്പെടും. ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിനായി ക്യാമറയും ഫോണിന്റെ ഫ്ളാഷ് ലൈറ്റ് അടക്കം പ്രവർത്തിപ്പിക്കാൻ അടക്കം അനുവാദം ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ആവശ്യപ്പെടുന്ന ഈ ആപ്പുകൾ പ്ളേസ്റ്റേറിൽ നിന്നും പിൻവലിക്കുന്നതിന് മുൻപ് 20 മില്ല്യൺ സ്മാർട്ട് ഫോണുകളിലാണ് ഉപയോഗത്തിലുണ്ടായിരുന്നത്. ഈ ആപ്പുകൾ ഫോണിൽ തുറക്കുന്ന സമയത്ത് തന്നെ ഉപയോഗിക്കുന്നയാൾ ക്ളിക്ക് ചെയ്യാതെ വെബ് പേജുകളും പരസ്യങ്ങളും ഓപ്പൺ ആകാനുള്ള പ്രത്യേക കോഡ് ഡൗൺലോഡ് ചെയ്യും. ആപ്പ് ഉയോഗിക്കുന്നതിനിടയിൽ കൂടുതൽ പരസ്യങ്ങൾ കാണുന്നതിനായുള്ള ഈ തട്ടിപ്പിലൂടെ ഫോണിന്റെ ചാർജ് നഷ്ടപ്പെടും കൂടാതെ വെബ് പേജുകളിൽ പരസ്യങ്ങൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നതിനാൽ കൂടുതൽ ഡാറ്റയും ഉപയോഗിച്ച് തീരും.
ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്നും പിൻവലിച്ച ആപ്പുകൾ
ബുസാൻബസ്സ്, ജോയ്കോഡ്, കറൻസി കൺവെർട്ടർ, ഹൈ സ്പീഡ് ക്യാമറ, സ്മാർട്ട് ടാസ്ക് മാനേജർ, ഫ്ളാഷ്‌ലൈറ്റ് പ്ളസ്, കെ-ഡിക്ഷണറി, ക്യുക്ക് നോട്ട്, ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഡൗൺലോഡർ, ഈസി നോട്ട്സ്, ഈസിഡിസ