crime

കൊച്ചി: ആദ്യവിവാഹം മറച്ചു വച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു തട്ടിപ്പു നടത്തിയ കേസിൽ അറസ്റ്റിലായ ഇടപ്പള്ളി ചേരംപറമ്പിൽ വീട്ടിൽ ഗിരീഷിന്റെ (48) ജാമ്യാപേക്ഷ എറണാകുളം അഡി. സെഷൻസ് കോടതി തള്ളി. ആദ്യ വിവാഹം മറച്ചുവച്ച് വിവാഹമോചിതയായ മറ്റൊരു സ്ത്രീയെ 2017 ൽ കല്യാണം കഴിച്ച പ്രതി ഇവരിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്തെന്നാണ് കേസ്. കെട്ടിച്ചമച്ച കേസാണിതെന്നും പരാതിക്കാരിയുമായുള്ളത് തന്റെ ആദ്യത്തെ വിവാഹമാണെന്നും പ്രതി വാദിച്ചു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നു വ്യക്തമാക്കി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. ഗിരീഷിന്റെ പാസ്പോർട്ടിൽ മറ്റൊരു സ്ത്രീയാണ് ഭാര്യയെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. പേരാമ്പ്ര പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയതും കോടതി പരിശോധിച്ചു. തുടർന്നാണ് പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വിലയിരുത്തി കോടതി ജാമ്യാപേക്ഷ തള്ളിയത്.