
വർക്കല: മൈതാനം - പുത്തൻചന്ത ഭാഗങ്ങളിലെ 12ഓളം ഹോട്ടലുകളിൽ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നാലിടങ്ങളിൽ നിന്നും പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു. ദോഹ റസ്റ്റോറന്റ്, പൊന്നൂസ് ഹോട്ടൽ, ഹോട്ടൽ ഫാത്തിമ, ദി കേക്ക് വേൾഡ് എന്നിവിടങ്ങളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. ദോഹ റസ്റ്റോറന്റ് രണ്ടാം തവണയാണ് നിയമലംഘനം നടത്തുന്നതെന്നും കർശനനടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി പി.സനൽകുമാർ അറിയിച്ചു.
വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും നിയമലംഘനം തുടർന്നാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ എസ്.സുജിത് നേതൃത്വം നൽകി.