ansil

കോട്ടയം: ആരാധനാലയത്തിന്റെ ടോയ്‌ലെറ്റിൽ കയറ്റി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. സംഭവത്തിൽ വെള്ളൂർ വടകര പുത്തൻപുരയിൽ വീട്ടിൽ അൻസിൽ (18) അറസ്റ്റിലായി. യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി കടുത്തുരുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം.

സാമൂഹികമാദ്ധ്യമം വഴി പെൺകുട്ടിയുമായി സൗഹൃദത്തിലായ യുവാവ് വിവാഹവാഗ്ദ്ധാനം നൽകി വിദ്യാർത്ഥിനിയെ നിരവധി തവണ പീഡിപ്പിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിൽ എത്തിയ പെൺകുട്ടിയെ യുവാവ് ടോയ്‌ലെറ്റിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബലാത്സംഗം ചെയ്തുവെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ ചുമത്തിയാണ് അൻസിലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.