ഇന്ത്യയ്ക്ക് ഇതാ മറ്റൊരു അഭിമാന നിമിഷം. അരിഹന്ത് ആണവ അന്തർവാഹിനിയിൽ നിന്നും രണ്ടു തരം ബാലിസ്റ്റിക് മിസൈൽ വിജയകരമായി വിക്ഷേപിച്ചു. ഒന്ന് 750 കിലോമീറ്റർ ദൂര പരിധി, മറ്റൊന്ന് 3,500 കിലോമീറ്റർ പരിധി. ലക്ഷ്യം പാകിസ്താനിലെയും അതിനുമപ്പുറം ചൈനയിലെയും തന്ത്ര പ്രധാന കേന്ദ്രങ്ങൾ തന്നെ. പ്രതിരോധ രംഗത്ത് ഇന്ത്യ മറ്റൊരു നേട്ടം കരസ്ഥമാക്കിയിരിക്കുക ആണ്. ഒകിടോബർ 14 ന്, ബംഗാൾ ഉൾക്കടലിലായിരുന്നു പരീക്ഷണം.

ഇന്ത്യയ്ക്ക് അഭിമാനിക്കാൻ ഏറെയുണ്ട് ഇതിൽ. കാരണം ഐ.എൻ.എസ് അരിഹന്ത് ക്ളാസ് അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യത്തിൽ കൃത്യമായി പതിച്ചു.