
നിറങ്ങൾ നമ്മുടെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. കളർ തെറാപ്പി പ്രകാരം, ചില നിറങ്ങൾ ശരീരത്തിലെ പ്രഷർ പോയിന്റുകളിൽ സമ്പർക്കം പുലർത്തുമ്പോൾ രോഗങ്ങളും അത് കാരണമുണ്ടാകുന്ന അസ്വസ്ഥതകളും ഒഴിവാകുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. അതുപോലെ രാശിക്ക് അനുസരിച്ചുള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഐശ്വര്യവും സമൃദ്ധിയും നേടുന്നതിന് സഹായിക്കുമെന്ന് ജ്യോതിഷത്തിലും പറയുന്നുണ്ട്.
നിങ്ങളുടെ ഭാഗ്യനിറം തിരിച്ചറിഞ്ഞ് ആ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ആയുസ് വർദ്ധിപ്പിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. കൂടാതെ ആഗ്രഹങ്ങൾ സഫലമാക്കുന്നതിനും ലക്ഷ്യപ്രാപ്തിക്കും നിങ്ങളുടെ രാശിക്ക് ചേർന്ന നിറത്തിലുള്ള വസ്ത്രം ധരിക്കൂ. ഓരോ രാശിക്കാരും അവരുടെ ഭാഗ്യ നിറങ്ങളും ഏതൊക്കെയെന്ന് നോക്കാം.
മേടം രാശി: കടും ചുവപ്പ്, നീല
ഇടവം രാശി: ഇളം തവിട്ട്, പച്ച, ക്രീം
മിഥുനം രാശി: ഇളം മഞ്ഞ, ഇളം പച്ച
കർക്കടക രാശി: പർപ്പിൾ, ഇളം നീല
ചിങ്ങം രാശി: സ്വർണ മഞ്ഞ, ഓറഞ്ച്, ഇളം ചുവപ്പ്
കന്നി രാശി: പച്ച, കടും നിറങ്ങൾ
തുലാം രാശി: പിങ്ക്
വൃശ്ചികം രാശി: വൈൻ റെഡ്, മെറൂൺ
ധനു രാശി: ഓറഞ്ച് കലർന്ന മഞ്ഞ, തവിട്ട്
മകരം രാശി: കടും പച്ച, കടും നീല
കുംഭം രാശി: പച്ച കലർന്ന നീല
മീനം രാശി: ആകാശ നീല, ഇളം പച്ച