
ന്യൂഡൽഹി: യുദ്ധം എന്നത് തന്റെ സർക്കാരിനെ സംബന്ധിച്ച് അവസാന സാദ്ധ്യത മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരമില്ലാതെ സമാധാനം നേടിയെടുക്കുന്നത് അസാദ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാർഗിൽ സേനാംഗങ്ങൾക്ക് ദീപാവലി സന്ദേശം നൽകുകയായിരുന്നു പ്രധാനമന്ത്രി.
'യുദ്ധം അവസാന സാദ്ധ്യത മാത്രമാണ്. യുദ്ധം ലങ്കയിലാണെങ്കിലും കുരുക്ഷേത്രയിലാണെങ്കിലും അവസാന നിമിഷം വരെ അത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ലോക സമാധാനത്തിന് അനുകൂലമാണ് ഞങ്ങൾ. സേനാംഗങ്ങൾ നമ്മുടെ രാജ്യാതിർത്തി സംരക്ഷിക്കുന്നു. ശത്രുക്കൾക്കെതിരെ ശക്തമായ നിലപാടാണ് രാജ്യം കൈക്കൊള്ളുന്നത്. രാജ്യത്തെ വെല്ലുവിളിച്ചാൽ ശത്രുസേനയ്ക്ക് അവരുടെ ഭാഷയിൽ തക്കതായ മറുപടി നൽകാൻ ഇന്ത്യൻ സേനയ്ക്ക് അറിയാം.'- പ്രധാനമന്ത്രി വ്യക്തമാക്കി.