
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ഒക്ടോബർ 25 - 1198 തുലാം 8 ചൊവ്വാഴ്ച . ( മദ്ധ്യാഹ്ന ശേഷം 2 മണി 16 മിനിറ്റ് 12 സെക്കന്റ് വരെ ചിത്തിര നക്ഷത്രം ശേഷം ചോതി നക്ഷത്രം )
അശ്വതി: ദൈവിക ചിന്ത ഉടലെടുക്കും, അദ്ധ്വാന ശീലം കൂടുതലുള്ള സമയം, ജീവിത പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും, വിദേശത്തുനിന്നും ശുഭ വാര്‍ത്ത, ശത്രുജയം, ക്രയ വിക്രയങ്ങളിൽ നേട്ടം, വാഹനഭാഗ്യം.
ഭരണി: ഉടനടി ഫലം കിട്ടുന്ന കാര്യങ്ങൾ ചെയ്യാൻ താൽപര്യം കാണിക്കും, തികഞ്ഞ ശുദ്ധന്മാരായതിനാൽ മറ്റുള്ളവരാൽ പറ്റിക്കപെടും, പ്രണയ സാഫല്ല്യം, ധനപരമായി ഉയര്‍ച്ച, വിദ്യ വിജയം, ധനനേട്ടം.
കാര്‍ത്തിക: ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരും, കുടുംബ വീട്ടിൽ തർക്കങ്ങൾ നടക്കും, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല, കുടുംബസുഖം കിട്ടില്ല.
രോഹിണി: ഉല്ലാസയാത്രകൾ, സമ്മാനാദി ലാഭം, ശത്രുക്കളുടെ മേൽവിജയം നേടും, ധനപ്രാപ്തി, ജോലി ലഭ്യത, സുഖസൗകര്യങ്ങള്‍, പുതിയ സംരംഭങ്ങൾ.
മകയിരം: പ്രതികൂല അവസ്ഥയെ അതിജീവിക്കാൻ പ്രയാസപ്പെടും, ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം, കുടുംബത്തില്‍ കലഹങ്ങള്‍, സ്ത്രീകൾ മൂലം ദുഃഖം, ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും.
തിരുവാതിര: ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരും, രോഗങ്ങൾ കൊണ്ടുള്ള ധനചെലവ്, ദാമ്പത്യസുഖക്കുറവ്, ശത്രുദോഷം.
പുണര്‍തം: ദാമ്പത്യ ജീവിതത്തിൽ വിഷമതകൾ, അനിയന്ത്രിതമായ ചെലവുകൾ വിഷമിപ്പിക്കും, താമസസ്ഥലം മാറിപ്പോകേണ്ടി വരും, ജോലി നഷ്ടം, യാത്രയില്‍ ധന നഷ്ടം, വ്യവഹാരങ്ങളില്‍ പരാജയ ഭീതി.
പൂയം: ആത്മീയത ഉണ്ടാകും, സ്ത്രീകൾമൂലം ചെലവ് കൂടിയിരിക്കും, പ്രവര്‍ത്തിനേട്ടത്തിന് കഠിന പരിശ്രമം വേണ്ടിവരും, കലാരംഗത്തുള്ളവര്‍ക്ക് നേട്ടം, ആരോഗ്യപരമായി നല്ലസമയം.
ആയില്യം: എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങൾ, കലാപ്രവർത്തനത്തിൽ മനഃസുഖം കണ്ടെത്തും, ശത്രുജയം നേടും, ദാമ്പത്യ വിഷയങ്ങളില്‍ സുഖം, ശത്രുക്കള്‍ നിഷ്പ്രഭരാകും, വിജയം, പ്രശസ്ഥി എന്നിവ ലഭിക്കും.
മകം: ബന്ധുസമാഗമം, സുഹൃത്തുക്കൾ മുഖേന അധികചെലവ്, എല്ലാവരുടെയും അംഗീകാരങ്ങൾ നേടും, സന്താനഭാഗ്യം, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും,സന്തോഷം നിറഞ്ഞ സമയം.
പൂരം: ദാനകർമ്മങ്ങൾ നടത്തും, ഉല്ലാസവാനായി കാണപ്പെടും, നല്ല ശുഭാപ്തി വിശ്വാസം കാണിക്കും, വിവാദങ്ങളില്‍ വിജയവും, രോഗശാന്തിയും, ബിസിനസില്‍ നേട്ടം, ഇഷ്ടപെട്ട ജീവിത പങ്കാളിയെ ലഭിക്കും.
ഉത്രം: എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, നല്ല സഹകരണ മനോഭാവം ഉണ്ടാകും, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നിൽക്കും, ഭര്‍തൃ സ്നേഹം നിറഞ്ഞ രീതിയിലുള്ള സംസാരവും പ്രവര്‍ത്തികളും, വിശേഷമായ ആഹാരം ലഭിക്കും.
അത്തം: പുതിയതൊഴിൽ ലഭിക്കുവാനും ശമ്പള വർദ്ധനവിനും യോഗം, യാത്രകൾ ഗുണകരമാകും, തടസങ്ങൾ മാറും, വിദേശവാസം ഗുണം ചെയ്യും ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, തുടർച്ചയായുള്ള പ്രയത്‌നത്തിനു ഫലം കിട്ടും.
ചിത്തിര: ഉന്നതസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ, ഉല്ലാസ യാത്രയിൽ ആഗ്രഹ സാഫല്യം ഉണ്ടാകും, മ:നോ ദുരിതത്തില്‍ നിന്നും മോചനം, കുടുംബത്തില്‍ സമാധാനം കളിയാടും, സാമ്പത്തികമായി നേട്ടം.
ചോതി: സ്ത്രീകൾ മുഖേന സന്തോഷം, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങൾ ഉടലെടുക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, കാര്യങ്ങള്‍ അനുകൂലമാകും, പ്രവര്‍ത്തന വിജയം.
വിശാഖം: എല്ലാവരോടും പ്രീതികരമായ രീതിയിൽ പെരുമാറും, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, സ്ത്രീകൾക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത, ധനപരമായ കാര്യങ്ങളില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം.
അനിഴം: സഞ്ചാര പ്രിയരായിരിക്കും, സ്ത്രീകളിൽ കാണിക്കുന്ന അതിയായ താൽപര്യം മന:പ്രയാസം ഉണ്ടാക്കും, കലാരംഗത്ത് വിജയം, സുഹൃത്തുക്കള്‍ വര്‍ദ്ധിക്കും, ക്ഷേത്ര ദര്‍ശനം നടത്തും, ജോലിസ്ഥലത്ത് ആനുകൂല്യം.
കേട്ട: അനാവശ്യമായി പണം ചെലവാകും, ശത്രുവർദ്ധന ഉണ്ടാകും, ആഡംബര പ്രിയം കാണിക്കും, സുഖാനുഭവങ്ങള്‍, ആരോഗ്യ പരിപാലനം നടത്തും, ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.
മൂലം: അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്‌നങ്ങൾ, മറ്റുള്ളവരുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം, അന്യരോട് കയര്‍ക്കും, ധനനഷ്ടം. കുടുംബകലഹം.
പൂരാടം: കുടുംബാംഗങ്ങൾ വിപരീതമായി സംസാരിക്കും, ധനചെലവ്, ദൂരയാത്രാക്ലേശം, വിവാഹ ജീവിതത്തില്‍ കല്ലുകടി, ദുഷിച്ച ദിവസം, യാത്ര, മുതലായവ മാറ്റി വയ്ക്കുക.
ഉത്രാടം: സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, സുഹൃത്തുക്കളുടെ കെണിയിൽ വീഴാതെ നോക്കണം, പിതൃബന്ധുക്കളില്‍ നിന്നും വിഷമാനുഭവങ്ങള്‍, ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവത്തിക്കണം.
തിരുവോണം: സർക്കാരിൽ നിന്നും അനുകൂലമായ നടപടി, യാത്ര കൊണ്ട് ഗുണം, സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല, ധന സമ്പാദനം, കലാപരമായ കാര്യങ്ങളില്‍ നേട്ടം, വീടുപണി ആരംഭിക്കുകയോ നിലവിലുള്ളതിന് അറ്റകുറ്റ പണികള്‍ നടത്തുകയോ ചെയ്യും.
അവിട്ടം: അന്യരെ സഹായിക്കാനുള്ള മനസുണ്ടാകും, സംസ്‌കാര സമ്പന്നമായി പെരുമാറും, സുഹൃത്തുക്കൾ മുഖേന അംഗീകാരം, നിഗൂഡ ശാസ്ത്രങ്ങളില്‍ ആഭിമുഖ്യം തോന്നും, സാമ്പത്തികമായി ഉന്നതി.
ചതയം: അനുകൂലമായ വിവാഹബന്ധം കിട്ടും, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും, പുതിയ ഉന്മേഷം ഉല്ലാസകരമായ അനുഭവങ്ങൾ, ആരോഗ്യപരമായി മികച്ച സമയം, ഉത്തരവാദിത്തബോധം കാണിക്കും, പലരും സഹായത്തിന് ഉണ്ടാകും.
പൂരുരുട്ടാതി: ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, ഇഷ്ടജന സംരക്ഷണം നടത്തും, ദാമ്പത്യം സമധാനപൂര്‍ണം, ആരോഗ്യ പരിപാലനം നടത്തും, മനസുഖം കിട്ടും, ധനലാഭം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്.
ഉത്രട്ടാതി: ആകർഷകത്വമുണ്ടായിരിക്കും, ദൈവാധീനവുമുണ്ടാകും, യാത്രമൂലം ഗുണാനുഭവങ്ങൾ, സുഖാനുഭവങ്ങള്‍, പ്രമോഷന്‍ ലഭിക്കും, രോഗശമനം, സുഖാനുഭവങ്ങള്‍.
രേവതി: ബുദ്ധിപരമായി കാര്യങ്ങൾ നീക്കും, ജോലി ഭാരം അധികരിക്കും, ഉദേശസാഫല്യം കിട്ടും, ബിസിനസിൽ നേട്ടങ്ങൾ കൈവരിക്കും, ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം, സന്താനഭാഗ്യം, ധനപ്രാപ്തി, ശത്രുജയം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.