
കൊച്ചി: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു,
.വി.സി നിയമനങ്ങൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് കോടതി ചോദിച്ചു. സാങ്കേതിക സർവകലാശാല വി.സി. നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയിട്ടുണ്ട്.
ആ വിധി ബാധകമാണെങ്കിൽ 24 വരെ വി.സിമാരെ തുടരാൻ അനുവദിച്ച ഗവർണർ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കിൽ അതു വരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകും. നിയമനാധികാരി ചാൻസലാറാണ് എന്തു കണ്ട് ചാൻസലർക്ക് നടപടിയെടുത്തു കൂടാ എന്നും കോടതി ചോദിച്ചു.
ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് ചേർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി പരിഗണിക്കുന്നത്. തത്സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.സിമാർ ഹർജി നൽകിയത്. ഗവർണറുടെ നോട്ടീസ് നിയമപരമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.