
ദീപാവലി ദിനത്തിൽ ഇരട്ടകുട്ടികൾക്കൊപ്പം ദീപാവലി ആശംസ നേർന്ന് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ആദ്യമായാണ് ഇരുവരും കുട്ടികൾക്കൊപ്പമുള്ള വീഡിയോ പങ്കുവയ്ക്കുന്നത്.
സ്നേഹമാണ് ഈ ജീവിതത്തെ മനോഹരവും സമൃദ്ധവുമാക്കുന്നത്! ദൈവത്തിൽ വിശ്വസിക്കുക. സ്നേഹത്തിൽ വിശ്വസിക്കുക. നന്മയിൽ പ്രകടമാക്കുന്നതിൽ വിശ്വസിക്കുക, പ്രപഞ്ചം എല്ലായ്പ്പോഴും എല്ലാം മനോഹരമാണെന്ന് ഉറപ്പാക്കുന്നു", എന്നാണ് വീഡിയോയ്ക്ക് ഒപ്പം വിഘ്നേഷ് ശിവൻ കുറിച്ചത്.
ഒക്ടോബർ ഒൻപതിനാണ് തങ്ങൾ മാതാപിതാക്കളായ വിവരം നയൻതാരയും വിഘ്നേഷും ആറാധകരെ അറിയിച്ചത്. വാടകഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും ഇരട്ടകുട്ടികൾ ജനിച്ചത്. അതേസമയം വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാർക്ക് വാടക ഗർഭധാരണം നടത്താമോ എന്നതായിരുന്നു അന്വേഷിച്ചത്. ഇതിനിടയില്‍ തങ്ങള്‍ ആറ് വര്‍ഷം മുന്‍പ് വിവാഹം രജിസ്റ്റര്‍ ചെയ്തതായി നയന്‍താര വെളിപ്പെടുത്തി.