kk

തിരുവനന്തപുരം രണ്ടാം പിണറായി സർക്കാരിന്റെ ജനദ്രോഹഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.

ജനദ്രോഹഭരണത്തിനെതിരെ സെക്രട്ടേറിയറ്റ് വളയലടക്കമുള്ള പ്രക്ഷോഭ പരിപാടികളാണ് നടത്തുകയെന്ന് കെ,.പി.സി.സി ഭാരവാഹി യോഗത്തിന്റെ തീരുമാനം അറിയിക്കുന്നതിനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു.

രണ്ടുമാസത്തേക്കുള്ള പാർട്ടി പരിപാടികൾക്കും പ്രക്ഷോഭ പരിപാടികൾക്കുമാണ് കെ.പി.സി.സി അന്തിമരൂപം നൽകിയത്. സമരപരമ്പരകളുടെ ആദ്യഘട്ടമായി നവംബർ 3ന് സംസ്ഥാനത്തെ എല്ലാജില്ലാ കളക്ടറേറ്റുകളിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. പിണറായി ഭരണത്തിനെതിരെ പൗര വിചാരണ എന്ന പേരിലുള്ള തുടർ പ്രക്ഷോഭങ്ങളുടെ ആദ്യഘട്ടമായാണ് കളക്ടറേറ്റ് മാർച്ചുകൾ നടത്തുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും മാർച്ച് നടത്തുകയെന്ന് സുധാകരൻ വ്യക്തമാക്കി.