
ദോഹ: സ്പോർട്സ് ഉപകരണങ്ങളിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച 1.85 കിലോഗ്രാം ലഹരിമരുന്ന് കസ്റ്റംസ് പിടികൂടി. മെറ്റാംഫെറ്റാമെൻ ആണ് എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർ‌്സ് കസ്റ്റംസിലെ പോസ്റ്റൽ കൺസൈൻമെന്റ് വിഭാഗം പിടിച്ചെടുത്തത്.
പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രങ്ങൾ കസ്റ്റംസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയും മൂന്ന് കിലോ മെറ്റാംഫെറ്റാമൈൻ പിടിച്ചെടുത്തിരുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇവ പിടിച്ചെടുത്തത്.
احبطت ادارة جمارك الشحن الجوي والمطارات الخاصة متمثلة في قسم جمرك الارساليات البريدية تهريب 1.65 كيلو جرام من مادة الميثامفيتامين الممنوعة والمخبأة بطريقة سرية في طرد بريدي لاجهزة رياضية#جمارك_قطر pic.twitter.com/1sk4yKojOG
— الهيئة العامة للجمارك (@Qatar_Customs) October 24, 2022