
മുഖസൗന്ദര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഭാഗമാണ് കണ്ണുകൾ. അതിനാൽ തന്നെ ഏറെ ശ്രദ്ധ ആവശ്യമുള്ള ഭാഗങ്ങളാണ് പുരികവും കൺപീലികളും. കൺപീലിയുടെ ഭംഗി കൂട്ടുന്നതിനായി പലരും മസ്കാരകൾ ഉപയോഗിക്കാറുണ്ട്. കൃത്രിമ കൺപീലീകളും ഇപ്പോൾ ലഭ്യമാണ്. എന്നാൽ സ്വാഭാവികമായ കൺപീലികൾ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വീട്ടിൽ തന്നെ ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് കൺപീലികൾ മനോഹരമാക്കാം. ഇതിന് സഹായിക്കുന്ന സാധനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഗ്രീൻ ടി
ഗ്രീൻ ടിയിൽ അടങ്ങിയിട്ടുള്ള പോളിഫിനോൾ കൺപീലികളെ ഇടതൂർന്ന് വളരാൻ സഹായിക്കുന്നു. ദിവസവും ഇത് കുടിക്കുകയോ പഞ്ഞിയിൽ മുക്കി കൺപോളകളിൽ വയ്ക്കുകയോ ചെയ്യുന്നത് വളരെ നല്ലതാണ്.
വൈറ്റമിൻ ഇ
മുടികൊഴിച്ചിലിന് കാരണമാകുന്ന പ്രശ്നങ്ങൾ കുറയ്ക്കുന്നതിലൂടെ കൺപീലികൾ കട്ടിയുള്ളതാവാൻ വൈറ്റമിൻ ഇ സഹായിക്കുന്നു.
വെളിച്ചെണ്ണ
മുടിയുടെ പ്രോട്ടീൻ നഷ്ടപ്പെടുന്നതിന് ഉത്തമ പരിഹാരമാണ് വെളിച്ചെണ്ണ. കണ്‍പ്പീലികള്‍ക്ക് നീളം കൂട്ടാനും കട്ടി കൂട്ടാനും രാത്രിയില്‍ കണ്‍പീലിയില്‍ വെളിച്ചെണ്ണ തേയ്ക്കുന്നത് നല്ലതാണ്.
ആവണക്കെണ്ണ
മുടികൊഴിച്ചില്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ആവണക്കെണ്ണ. ഒരു സ്പൂണ്‍ ആവണക്കെണ്ണ പഞ്ഞിയില്‍ മുക്കി കൺ പീലിയില്‍ തേയ്ക്കാം. രാത്രി കിടക്കുന്നതിന് മുമ്പ് മുഖം കഴുകിയ ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.