buffalo

കോട്ടയം: പോത്ത് ഫാമിന്റെ മറവിൽ വൻ തോതിൽ MDMA വില്പന നടത്തി വന്ന കോട്ടയം സ്വദേശിയെ എക്‌സൈസ് പിടികൂടി. കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ജില്ലയിലെ MDMA വിതരണത്തിന്റെ പ്രധാന ഇടനിലക്കാരനെ പിടികൂടിയത്.

മോനിപ്പള്ളി ARJ ഫാം ഉടമയും കോട്ടയം തിരുവഞ്ചൂർ സ്വദേശിയുമായ ജിതിൻ. K. പ്രകാശ് ( 30 വയസ്) ആണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. മഫ്തിയിലും, എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ രഹസ്യാന്വേഷണങ്ങൾക്കൊടുവിൽ പോത്തിനെ വാങ്ങാൻ എന്ന വ്യാജേന ഫാമിൽ എത്തി തന്ത്രപൂർവ്വം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയുടെ വസ്ത്രത്തിനുള്ളിലെ ചെറു പാക്കറ്റുകളിലും, ഫാമിലെ മുറിയിൽ നിന്നും, ഇയാളുടെ ഹ്യുണ്ടായ് വെർണ കാറിൽ നിന്നുമായി വിപണിയിൽ ഒരു ലക്ഷത്തിലേറെ വില മതിക്കുന്ന 20.893 ഗ്രാം MDMA ആണ് കണ്ടെത്തിയത്.

ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ട് വന്നിരുന്ന MDMA യുടെ പ്രധാന ആവശ്യക്കാർ യുവാക്കളും കോളേജ് വിദ്യാർത്ഥികളും ആയിരുന്നു. MDMA ക്ക് അടിമയായ പ്രതി ഒരു വർഷത്തിൽ ഏറെയായി ആഡംബര ജീവിതം നയിക്കാൻ മയക്കുമരുന്ന് വില്പന നടത്തി വരുകയായിരുന്നു. പാതിരാത്രിയിൽ വരെ പോത്ത്ഫാമിൽ ന്യൂ ജനറേഷൻ ബൈക്കുകളിൽ യുവാക്കൾ എത്തി ഇടപാടുകൾ നടത്തിയിരുന്നതായി സമീപവാസികൾ പറഞ്ഞു.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ P. ലെനിൻ, M.നൗഷാദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദീപു ബാലകൃഷ്ണൻ, അനീഷ് രാജ് K. R, രതീഷ്. P. R, സന്തോഷ്‌ കുമാർ V. G, ലാലു തങ്കച്ചൻ, നിമേഷ് K. S, ജോസഫ് തോമസ് എന്നിവർ ഉണ്ടായിരുന്നു.

പോത്ത് ഫാമിന്റെ മറവിൽ വൻ തോതിൽ MDMA വില്പന നടത്തി വന്ന കോട്ടയം സ്വദേശിയെ എക്‌സൈസ് പിടികൂടി. കോട്ടയം എക്‌സൈസ്...

Posted by Kerala Excise on Monday, 24 October 2022