watsapp

ന്യൂഡൽഹി: സോഷ്യൽ മീഡിയ ആപ്പായ വാട്‌സാപ്പിന്റെ പ്രവർത്തനം പുനരാരംഭിച്ചു. തകരാർ പരിഹരിച്ചുവെന്നും വാട്‌സാപ്പിന്റെ പ്രവർത്തനം പുനരാരംഭിച്ചതായും മെറ്റ അറിയിച്ചു. ഇന്ന് ഉച്ചയ‌്ക്ക് 12.20 ന് ശേഷമാണ് ലോകത്തെ പലയിടങ്ങളിലും വാട്‌സാപ്പ് ലഭ്യമല്ലാതായത്.

ഓൺലൈൻ സേവനങ്ങളുടെ തടസം കാണിക്കുന്ന സൈറ്റായ ഡൗൺഡിറ്റക്‌ടർ ആണ് സംഭവം റിപ്പോർട്ട് ചെയ്‌തത്. ഉച്ചയ‌്ക്ക് 12.20 ന് ശേഷം പലർക്കും പുതിയ സന്ദേശങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. വ്യക്തിപരമായ സന്ദേശം മാത്രമല്ല. ഗ്രൂപ്പുകളെയും ഇത് ബാധിച്ചിരുന്നു.