
ജാന്നീസ് ടോറസ് എന്ന ടെക്കിയ്ക്ക് 2013ൽ പൊടുന്നനെ ജോലി നഷ്ടമായി, എന്നാൽ ഇന്ന് ഈ യുവതിയുടെ വരുമാനം പ്രതിവർഷം 88,000 ഡോളറാണ് അതായത് 66 ലക്ഷം. ഫുഡ് ബ്ലോഗിലൂടെയാണ് ജാന്നീസ് ഈ പണം സമ്പാദിക്കുന്നത്. യുവതി മുൻപ് ജോലി ചെയ്തിരുന്ന സമയത്ത് തന്നെ ഒരു ഹോബിയായി ചാനൽ ആരംഭിച്ചിരുന്നു. എന്നാൽ ജോലി നഷ്ടമായതിന് ശേഷമാണ് ഇതൊരു വരുമാന മാർഗമാക്കാമെന്ന തിരിച്ചറിവിലേക്ക് യുവതി എത്തിയത്. ഒരു ചാനലിനോടാണ് ജാന്നീസ് തന്റെ വിജയ ഗാഥ വെളിപ്പെടുത്തിയത്.
തളരാതെ ഭക്ഷണ ബ്ലോഗ് പോസ്റ്റിംഗ് നടത്തിയ ജാന്നീസ് ടോറസിന് 2015ലാണ് ആദ്യ വരുമാനം ലഭിക്കുന്നത്. ഈ സമയത്ത് പ്രതിമാസം 15,000 വായനക്കാരാണ് ഉണ്ടായിരുന്നത്. ഇതിനൊപ്പം ഇൻസ്റ്റഗ്രാമിലൂടെയും പുതിയ ആരാധകരെ ജാന്നീസ് സൃഷ്ടിച്ചു. ഡിസ്‌പ്ലേ പരസ്യങ്ങളിലൂടെയാണ് പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ബ്ലോഗ്, പോഡ്കാസ്റ്റ് പരസ്യങ്ങൾ, അഫിലിയേറ്റ് മാർക്കറ്റിംഗ്, സ്പീക്കിംഗ് എൻഗേജ്‌മെന്റുകൾ, ഡിജിറ്റൽ കോഴ്സ് ഡൗൺലോഡുകൾ, ബ്രാൻഡ് പാർട്ണർഷിപ്പുകൾ എന്നീ മാർഗങ്ങളിലൂടെയാണ് ഇപ്പോൾ വരുമാനം കണ്ടെത്തുന്നത്.
ഒരു ജോലി ചെയ്യുന്നതിനൊപ്പം സൈഡായി മറ്റൊരു വരുമാന മാർഗം കൂടി തുറന്നിടേണ്ട ആവശ്യകതയാണ് ജാന്നീസ് ടോറസ് ഓർമ്മിപ്പിക്കുന്നത്. തൊഴിലുടമയുടെ അറിവില്ലാതെ ഇത്തരത്തിൽ ജോലി ചെയ്യുന്നതിനെയാണ് മൂൺലൈറ്റിംഗ് എന്ന് വിളിക്കുന്നത്. ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്ന ഒരു വാക്കാണിത്.