prgnancy

ഈ കാലഘട്ടത്തിലെ ദമ്പതികൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നമാണ് ഗർഭധാരണത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ. ഇപ്പോളുള്ള ജീവിതരീതികളും ഭക്ഷണക്രമങ്ങളുമാണ് അതിന് പ്രധാന കാരണം. ശരിയായ ഭക്ഷണക്രമങ്ങൾ പിൻതുടർന്നാൽ ഓവുലേഷനും പ്രജനനപ്രക്രിയയും സാധാരണ ഗതിയിലാവുകയും ഗർഭധാരണത്തിലുൾപ്പടെയുള്ള പ്രശ്നങ്ങൾ പൂർണമായി ഇല്ലാതാക്കുകയും ചെയ്യും.

പാലുൽപ്പന്നങ്ങളിൽ അടങ്ങിരിക്കുന്ന എൻസെെമുകളും ഫാറ്റി ആസിഡും പ്രജനന പ്രക്രിയയെ സഹായിക്കുന്നു. അതിനാൽ പാൽ,​തെെര്,​ചീസ് എന്നിവ പച്ചയ്ക്ക് കഴിക്കുന്നതാണ് ഉത്തമം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് നല്ലതാണ്. ഇരുണ്ട ഇലകളിൽ ഫോളിക് ആസിഡിന്റെ സാന്നിധ്യമുണ്ട്. ഇത് ഓവുലേഷൻ ട്യൂബിലെ ചെറിയ അപാകതകൾ പോലും പരിഹരിക്കാൻ സഹായിക്കുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

food

മുട്ട,​മത്സ്യം,​വെറ്റ് മീറ്റ് ,​പഴങ്ങൾ.പച്ചക്കറികൾ,​ എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ,​പ്രോട്ടീൻ,​കാൽസ്യം ​ എന്നിവ ഗർഭധാരണ സമയത്തും ഗർഭം ധരിച്ച ശേഷവും ശരീരത്തിനാവശ്യമായ ഘടകങ്ങളാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡ്സ്, പ്രോട്ടീൻ,ഫെെബർ എന്നിവയടങ്ങിയ നട്സുകൾ ഗർഭധാരണത്തിന് അത്യുത്തമമാണ്. സാൽമൺ പോലുള്ള മത്സ്യങ്ങളിലും കക്ക,കലുമ്മക്കായ തുടങ്ങിയവയിലും ഒമേഗ ത്രീ ഫാറ്റി ആസിഡും സിങ്കും അടങ്ങിയിരിക്കുന്നു. ഇവ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നു.

ഗോതമ്പും പച്ചക്കറിയും പഴങ്ങളും കാർബോ ഹെെഡ്രേറ്റ് ധാരാളം അടങ്ങിയവയാണ്. ഇവ പതുക്കെ ദഹിക്കുകയും ഇൻസുലിന്റെ ഉത്പാദനവും ശരീരത്തിലെ ഷുഗറിന്റെ അളവും തമ്മിൽ ബാലൻസ് ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എന്നാൽ പ്രിസർവേറ്റീവുകൾ,​കൃത്രിമ മധുരം,​ പഞ്ചസാരയുടെ അമിത ഉപയോഗം ,​കൊഴുപ്പ് കൂടിയ ആഹാരം എന്നിവ ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനം മന്ദീഭവിപ്പിക്കുന്നു. ഇത് ഓവുലേഷനെ ബാധിക്കുന്നു.