john-shaw-with-kiran

ബംഗളൂരു: ബയോകോൺ എക്‌സിക്യുട്ടീവ് ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷായുടെ ഭർത്താവ് ജോൺ ഷാ (73) അന്തരിച്ചു. അർബുദ ബാധിതനായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്ന ജോൺ ഷാ ഇന്നലെയാണ് അന്തരിച്ചത്. സ്‌കോട്ടിഷ് പൗരനായ ജോൺ ഷായെ 1998ലാണ് കിരൺ മജുംദാർ ഷാ വിവാഹം കഴിച്ചത്.

2021 ജൂലായ് വരെ ബയോകോണിന്റെ വൈസ് ചെയർമാനും നോൺ എക്‌സിക്യുട്ടീവ് ഡയറക്ടറുമായിരുന്നു. 1999ൽ ബയോകോണിൽ ചേരും മുമ്പ് വസ്ത്രനിർമ്മാതാക്കളായ മധുര കോട്ട്‌സിന്റെ തലവനായിരുന്നു. ഉപദേഷ്ടാവിനെയും ആത്മമിത്രത്തെയും നഷ്ടപ്പെട്ടപ്പെട്ടതോടെ താൻ തകർന്ന അവസ്ഥയിലാണെന്ന് കിരൺ മജുംദാർ ഷാ ട്വിറ്ററിൽ കുറിച്ചു.